ഫോര്‍ട്ട്കൊച്ചി ആര്.ഡി ഓഫിസില്‍ ഫയലുകള്‍ കെട്ടിക്കിടക്കുന്നതിന് പ്രശ്നപരിഹാരമായി മെഗാ അദാലത്ത് നടത്തണമെന്ന് ജനകീയാവശ്യമുയരുന്നു.
ഫോര്‍ട്ട്കൊച്ചി ആര്.ഡി ഓഫിസില്‍ ഫയലുകള്‍ കെട്ടിക്കിടക്കുന്നതിന് പ്രശ്നപരിഹാരമായി മെഗാ അദാലത്ത് നടത്തണമെന്ന് ജനകീയാവശ്യമുയരുന്നു. റവന്യൂ വകുപ്പിൻറെ അനാസ്ഥയില്‍ പതിനായിരങ്ങളാണ് ഓഫിസില്‍ കയറിയിറങ്ങി വലയുന്നത്. പ്രശ്നപരിഹാരത്തിന് റവന്യൂ വകുപ്പും ജില്ല ഭരണകൂടവും നിരുത്തരവാദ സമീപനമാണ് കൈക്കൊള്ളുന്നതെന്ന് ജനകീയ സംഘടനകള്‍ ആരോപിക്കുന്നു.
നിരന്തരമായുള്ള അഴിമതിയാരോപണത്തെ തുടര്‍ന്ന് ആര്.ഡി ഓഫിസിലെ ജീവനക്കാരെ കൂട്ടസ്ഥലംമാറ്റം നടത്തിയതും ആര്.ഡി.ഒ യുടെ സ്ഥലംമാറ്റവും പ്രശ്നങ്ങളെയും ഓഫിസ് പ്രവര്‍ത്തനത്തെയും കൂടുതല്‍ പ്രതിസന്ധിയിലാക്കി. 10,000ലേറെ ഫയലുകളാണ് കെട്ടിക്കിടക്കുന്നത്. ഇതില്‍ 8000ത്തോളം ഫയലുകള്‍ ഭൂമി പരിവര്‍ത്തനത്തിന്റെതാണ്. 2008ലെ കേരള നെല്‍കൃഷി തണ്ണീര്ത്തടനിയമത്തിന് പരിധിയിലുള്ളതാണിത്. പ്രതിസന്ധി പരിഹാരത്തിന് കലക്ടര്‍ നേരിട്ടെത്തി പ്രത്യേക സംഘത്തെ നിയമിച്ചിട്ടും ഫയല്‍നീക്കം ചുവപ്പുനാടയില്‍ തന്നെയാണ്. അങ്കമാലിമുതല്‍ ചെല്ലാനംവരെയുള്ള ജനങ്ങള്‍ ദിവസേന ഓഫിസിലെത്തി നടത്തുന്ന അന്വേഷണങ്ങള്‍ വാക്തര്ക്കങ്ങള്ക്കിടയാക്കുകയാണ്. നിലവിലെ ഫയലുകളില്‍ പരിഹാര നിര്‍ണയം നടത്തണമെങ്കില്‍ 2022 മാര്‍ച്ച് വരെ സമയം വേണ്ടിവരുമെന്നാണ് നിഗമനം.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൽ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

