രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച്’: അറസ്റ്റിലായ സലീം ഇന്തോനേഷ്യയില്‍ എക്സ്ചേഞ്ച് സ്ഥാപിക്കാനുള്ള ശ്രമത്തിൽ.
സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസില്‍ പിടിയിലായ കോട്ടയ്ക്കല്‍ സ്വദേശി മുഹമ്മദ് സലീമിനെ കോഴിക്കോട് കേസിലും പ്രതിചേര്‍ക്കും. രഹസ്യവിവരത്തിന്റ അടിസ്ഥാനത്തില്‍ കോട്ടയ്ക്കലിലെ ഒളിസങ്കേതത്തില്‍ നിന്നാണ് സലീമിനെ അറസ്റ്റ് ചെയ്തത്. കൊരട്ടിയില്‍ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് സ്ഥാപിച്ച കേസിലെ പ്രധാന പ്രതിയായ സലീമിനെ തൃശൂര്‍ പൊലീസിന് കൈമാറി. വ്യാഴാഴ്ചയാണ് മലപ്പുറത്ത് നിന്ന് സലീം പിടിയിലായത്. അന്വേഷണസംഘം തെലങ്കാനയില്‍ പോയി വന്നശേഷമായിരിക്കും കസ്റ്റഡിയില്‍ വാങ്ങുക. സലീമും കോഴിക്കോട് കേസില്‍ പിടിയിലാകാനുള്ള ഷബീറും തെലങ്കാന കേസില്‍ അറസ്റ്റിലായ മുഹമ്മദ് റസലും ചേര്‍ന്നാണ് രാജ്യത്തിന്റ വിവിധ ഭാഗങ്ങളില്‍ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് സ്ഥാപിച്ചതെന്നാണ് കണ്ടെത്തല്‍. ഇന്തോനേഷ്യയില്‍ എക്സ്ചേഞ്ച് സ്ഥാപിക്കാനുള്ള ശ്രമത്തിലായിരുന്നു സലീം എന്നാണ് പൊലീസ് പറയുന്നത്. കോഴിക്കോട് കേസിലും ഉള്‍പ്പെട്ട സലീമിനെ രണ്ടുദിവത്തിനുള്ളില്‍ അന്വേഷണസംഘം കസ്റ്റഡിയിലെടുക്കും. തെലങ്കാനയില്‍ കള്ളനോട്ട് കേസിലും സലീം പ്രതിയാണ്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൽ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona