ശബരിമലയുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ നിറഞ്ഞ ചെമ്പോലതിട്ടൂരത്തിന്റെ ആധികാരികത പരിശോധിക്കണമെന്ന് പന്തളം കൊട്ടാരം.

ശബരിമലയുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ നിറഞ്ഞ ചെമ്പോലതിട്ടൂരത്തിന്റെ ആധികാരികത പരിശോധിക്കണമെന്ന് പന്തളം കൊട്ടാരം.

ശബരിമലയുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ നിറഞ്ഞ ചെമ്പോലതിട്ടൂരത്തിന്റെ ആധികാരികത പരിശോധിക്കണമെന്ന് പന്തളം കൊട്ടാരം. വ്യാജ പുരാവസ്തുക്കളുടെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിന്റെ പക്കലുള്ള ചെമ്പോല തിട്ടൂരം വ്യാജമാണെന്നാണ് പന്തളം കൊട്ടാരത്തിന്റെ നിലപാട്. പന്തളം കൊട്ടാരത്തിന്റെ രാജമുദ്രയുള്‍പ്പെടെ രേഖപ്പെടുത്തിയിട്ടുള്ള ചെമ്പോലയുടെ ആധികാരികത പുരാവസ്തു വകുപ്പ് അന്വേഷിക്കണമെന്നും പന്തളം കൊട്ടാരം നിര്‍വാഹകസമിതി സെക്രട്ടറി നാരായണവര്‍മ്മ ആവശ്യപ്പെട്ടു.
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ആചാരലംഘനം എന്നതരത്തില്‍ വാദങ്ങള്‍ ശക്തമായപ്പോഴായിരുന്നു ചെമ്പോല തിട്ടൂരം വാര്‍ത്തകളില്‍ നിറഞ്ഞത്. ശബരിമല മൂന്നര നൂറ്റാണ്ട് മുൻപ് ദ്രാവിഡ ആരാധനാകേന്ദ്രമായിരുന്നുവെന്നും അവിടെ വൈദിക ചടങ്ങുകളോ അനുഷ്ഠാനങ്ങളോ ഉണ്ടായിരുന്നില്ലെന്നും വ്യക്തമാക്കുന്ന പന്തളം കൊട്ടാരം രേഖ കണ്ടെത്തിയെന്ന് ചൂണ്ടിക്കാട്ടി ദേശാഭിമാനിയായിരുന്നു മോന്‍സന്റെ കയ്യിലുള്ള രേഖ ഉദ്ധരിച്ച്‌ വാര്‍ത്ത നല്‍കിയത്. ചെമ്പോല തീര്‍ത്തും വസ്തുനിഷ്ഠവും ആശ്രയിക്കാന്‍ കഴിയുന്ന രേഖയുമാണെന്ന് പറയുന്ന ചരിത്രകാരനും തൃപ്പൂണിത്തുറ ഹില്‍പാലസിലെ പൈതൃക പഠനകേന്ദ്രം ഡയറക്ടറുമായ ഡോ. എം ആര്‍ രാഘവവാര്യരെയും വാര്‍ത്ത ഉദ്ധരിച്ചിരുന്നു. മോന്‍സണ്‍ തട്ടിപ്പ് കേസില്‍ പിടിക്കപ്പെട്ടതോടെയാണ് ചര്‍ച്ചകള്‍ വഴിമാറുന്നത്. വിശ്വാസികള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്താന്‍ മനഃപൂര്‍വ്വം ഉണ്ടാക്കിയ വ്യാജരേഖയാണ് തിട്ടൂരമെന്നാണ് വ്യാജരേഖയുണ്ടാക്കിയതാണെന്ന് പന്തളം കൊട്ടാരം പ്രതിനിധികള്‍ ഉന്നയിക്കുന്നത്. വിഷയത്തില്‍ നിയമ നടപടികളുമായി മുന്നോട്ട് പോവുമെന്നും പന്തളം കൊട്ടാരം ചൂണ്ടിക്കാട്ടുന്നു.

ചെമ്പോലയുടെ പഴക്കം സ്വന്തം നിലയില്‍ നിര്‍ണയിച്ചിട്ടില്ലെന്നാണ് ഡോ. എം ആര്‍ രാഘവവാര്യരുടെ പുതിയ പ്രതികണം. എഴുതിയ കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാണെന്നാണ് തോന്നിയത്. ആധികാരികമാണോ എന്ന് ഉറപ്പില്ല. ഇതില്‍ വിശദമായ പരിശോധന വേണം. നാല് വര്‍ഷം മുന്‍പ് ചെമ്പോലയുമായി നാല് പേര്‍ വന്ന് കണ്ടിരുന്നു എന്നും രാഘവവാര്യര്‍ എഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. മോന്‍സന്റെ പക്കലുള്ള പുരാവസ്തുക്കള്‍ ആര്‍ക്കിയോളജി വകുപ്പ് മോന്‍സന്റെ പുരാവസ്തുക്കള്‍ ശാസ്ത്രീയമായി പരിശോധിക്കും. ഇതിനായി അടുത്ത ദിവസം ക്രൈം ബ്രാഞ്ച് അപേക്ഷ നല്‍കും. ഈ പരിശോധനയില്‍ ശബരിമലയുമായി ബന്ധപെട്ട വിവാദ ചെമ്പോലയും പരിശോധിക്കുമെന്നാണ് റിപ്പോര്‍ട്ട്. പുരാവസ്തുക്കളുടെ മറവിലെ സാമ്പത്തികത്തട്ടിപ്പ് തെളിയിക്കുക ഉള്‍പ്പെടെ ലക്ഷ്യമിട്ടാണ് പുരാവസ്തുക്കള്‍ വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിക്കുന്നത്.

Photo Courtesy : Google/ images are subject to copyright 

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ ഈ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona                  

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.