കേരളത്തില്‍ ഹയര്‍ സെക്കന്ററി പ്രവേശനത്തിനുള്ള പ്രധാന അലോട്ട്‌മെന്റുകള്‍ പൂര്‍ത്തിയായി.
കേരളത്തില്‍ ഹയര്‍ സെക്കന്ററി പ്രവേശനത്തിനുള്ള പ്രധാന അലോട്ട്‌മെന്റുകള്‍ പൂര്‍ത്തിയായി.എയ്ഡഡ് സ്‌കൂളുകളിലെ കമ്മ്യൂണിറ്റി, മാനേജ്‌മെന്റ് സീറ്റുകളും അണ്‍എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകളിലുമാണ് പ്രതീക്ഷ. പ്രവേശനം പൂര്‍ത്തിയാകുമ്പോള്‍ 33,81 പേര്‍ക്ക് മാത്രമേ പ്രവേശനം ലഭിക്കാതെ വരികയുള്ളൂ എന്നാണ് സര്‍ക്കാരിന്റെ കണക്ക്.എന്നാല്‍ ഒന്‍പത് ജില്ലകളില്‍ അപേക്ഷകരെക്കാള്‍ വളരെ കുറവാണ് സീറ്റുകളുടെ എണ്ണം.ആകെ അപേക്ഷിച്ചവര്‍ 4,65,219 ആണെങ്കിലും ഇതില്‍ 39,489 പേര്‍ മറ്റുജില്ലകളിലും അപേക്ഷിച്ചവരാണ്. യഥാര്‍ത്ഥ അപേക്ഷകര്‍ 4,25,730 മാത്രം. ആദ്യ അലോട്ട്‌മെന്റില്‍ 2,0,1489 വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിച്ചു. ലിസ്റ്റിലുള്‍പ്പെട്ട 17,065 പേര്‍ പ്രവേശനം തേടിയില്ല. രണ്ടാം അലോട്ടമെന്റില്‍ 68,048 പേര്‍ക്കാണ് പ്രവേശനം ലഭിച്ചത്. അതേസമയം സപ്ലിമെന്ററി ലിസ്റ്റുകള്‍ മാത്രമാണ് ഇനി പ്രസിദ്ധീകരിക്കാനുള്ളത്. എന്നാല്‍ വടക്കന്‍ ജില്ലകളില്‍ സീറ്റ് ക്ഷാമം അതിരൂക്ഷമാണ്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

