സ്കൂളുകളില് കുട്ടികള്ക്ക് ഉച്ചഭക്ഷണം നല്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്കുട്ടി.
സ്കൂളുകളില് കുട്ടികള്ക്ക് ഉച്ചഭക്ഷണം നല്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്കുട്ടി അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങള് പാലിച്ചാവും നല്കുക. എല്ലാ ദിവസവും ഉച്ചവരെയായിരിക്കും ക്ലാസ്. ശനിയാഴ്ചകളിലും പ്രവൃത്തി ദിവസമായിരിക്കും. ഫിറ്റ്നസ് ഇല്ലാത്ത സ്കൂളിലെ കുട്ടികളുടെ ക്ലാസ് തൊട്ടടുത്ത സ്കൂളിലേക്ക് മാറ്റും. സ്കൂള് കെട്ടിടങ്ങളുടെ ഫിറ്റ്നസ് സര്ട്ടിഫിക്കറ്റ് ഉറപ്പാക്കുന്നതിന് നടപടികള് സ്വീകരിക്കുമെന്നും മന്ത്രി നിയമസഭയില് വ്യക്തമാക്കി. സ്കൂള് തുറക്കുന്നതിനുള്ള മാര്ഗരേഖ മുഖ്യമന്ത്രി ഇന്ന് പുറത്തിറക്കും.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

