നൂറ് കോടി ഡോസ് കോവിഡ് വാക്‌സിന്‍ വിതരണംചെയത് ചരിത്രത്തിലിടം നേടി ഇന്ത്യ.
ചുരുങ്ങിയ സമയത്തിനുള്ളില്‍ നൂറ് കോടി ഡോസ് കോവിഡ് വാക്‌സിന്‍ വിതരണംചെയത് ചരിത്രത്തിലിടം നേടിയ ഇന്ത്യയെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന.’വാക്‌സിന്‍ വിതരണത്തില്‍ നിര്‍ണായക ചുവടുവെപ്പാണ് ഇന്ത്യ നടത്തിയത്. ശക്തമായ രാഷ്ട്രീയ നേതൃത്വത്തിന്റേയും ബന്ധപ്പെട്ട വകുപ്പുകളുടേയും ആരോഗ്യപ്രവര്‍ത്തകരുടേയും കഠിനപ്രയത്‌നമില്ലാതെ ഇന്ത്യയ്ക്ക് ഈ നേട്ടം സ്വന്തമാക്കാനാവില്ലെന്ന് ലോകാരോഗ്യസംഘടന റീജിയണല്‍ ഡയറക്ടര്‍ ഡോ. പൂനം ഖേത്രപാല്‍ സിങ് ചൂണ്ടിക്കാട്ടി .100 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തതിലൂടെ ഇന്ത്യ ചരിത്രം രചിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി . കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഈ നേട്ടം. വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും വാക്‌സിന്‍ യജ്ഞത്തില്‍ പങ്കുചേര്‍ന്ന എല്ലാവര്‍ക്കുമുള്ള നന്ദി അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വീറ്റില്‍ കുറിച്ചു .രാജ്യത്ത് വാക്‌സിന്‍ വിതരണം ആരംഭിച്ച് ഒൻപത് മാസങ്ങൾ പിന്നിടുമ്പോഴാണ് 100 കോടി ഡോസ് വാക്‌സിന്‍ വിതരണം എന്ന നിര്‍ണായക നേട്ടം ഇന്ത്യ കൈവരിച്ചത് . ചൈനയ്ക്ക് ശേഷം നൂറ് കോടി ഡോസ് വാക്‌സിനേഷന്‍ നേട്ടം സ്വന്തമാക്കിയ രാജ്യമാണ് ഇന്ത്യ.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

