മഴക്കെടുതി; കേരളത്തിന് സഹായഹസ്തവുമായി ദലൈലാമ.
കേരളത്തിന്റെ മഴക്കെടുതിയില് സഹായഹസ്തവുമായി ദലൈലാമ. കനത്ത പ്രകൃതിക്ഷോഭത്താല് ജീവനും സ്വത്തിനും സംഭവിച്ച നാശത്തില് ദലൈലാമ അഗാധമായ ദുഃഖം അറിയിച്ചതോടൊപ്പം സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ഓരോ കുടുംബങ്ങളുടെയും ദുഃഖത്തില് പങ്ക് ചേരുന്നു. സര്ക്കാരും ബന്ധപ്പെട്ട വകുപ്പുകളും ജനങ്ങള്ക്ക് സഹായമെത്തിക്കാനുള്ള പ്രവര്ത്തനങ്ങളിലാണെന്നറിയാം. ഈ പ്രവര്ത്തനങ്ങളില് പങ്കുചേരുന്നതായും ദുരിതാശ്വാസ, രക്ഷാപ്രവര്ത്തനങ്ങള്ക്കായി ദലൈലാമ ട്രസ്റ്റ് 11 ലക്ഷം രൂപ സംഭാവന നല്കുന്നതായും ദലൈലാമ പറഞ്ഞു. ഇക്കാര്യം അറിയിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ചതായും ടിബറ്റന് ആത്മീയ നേതാവ് ദലൈലാമ വ്യക്തമാക്കി.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൽ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

