രാജ്യത്തുടനീളം പെട്രോള്‍, ഡീസല്‍ വില കുതിക്കുന്നു.

രാജ്യത്തുടനീളം പെട്രോള്‍, ഡീസല്‍ വില കുതിക്കുന്നു.

തുടര്‍ച്ചയായ നാലാം ദിവസവും രാജ്യത്തുടനീളം പെട്രോള്‍, ഡീസല്‍ വില ഉയര്‍ന്നു. ഡല്‍ഹിയില്‍ പെട്രോള്‍, ഡീസല്‍ വില 0.35 പൈസ കൂടി ലിറ്ററിന് യഥാക്രമം 105.84 രൂപയായും 94.57 രൂപയായും ഉയര്‍ത്തി. തുടര്‍ച്ചയായ നാലാം ദിവസവും ദേശീയ തലസ്ഥാനത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില 0.35 പൈസ വര്‍ദ്ധിച്ചിരിക്കുകയാണ്. മുംബൈയില്‍ പെട്രോള്‍ വില 0.34 പൈസ വര്‍ദ്ധിച്ച്‌ ലിറ്ററിന് 111.77 രൂപയായി, ഡീസല്‍ വില 0.37 വര്‍ദ്ധിച്ച്‌ 102.52 രൂപയിലെത്തി. പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയില്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് യഥാക്രമം 106.43 രൂപയും ലിറ്ററിന് 97.68 രൂപയുമാണ് വില. ചെന്നൈയില്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് 103.01 രൂപയും ലിറ്ററിന് 98.92 രൂപയും എന്ന നിലയിലെത്തി. ബെംഗളൂരുവില്‍ പെട്രോള്‍ ലിറ്ററിന് 109.53 രൂപയ്ക്കും ഡീസല്‍ 100.37 രൂപയ്ക്കും ലഭിക്കും. ഹൈദരാബാദില്‍ ഒരു ലിറ്റര്‍ പെട്രോളിന് 110.09 രൂപയും ഡീസല്‍ ഒരു ലിറ്ററിന് 103.08 രൂപയുമാണ്. സെപ്റ്റംബര്‍ അവസാന വാരത്തില്‍, നിരക്ക് പുനര്‍നിര്‍ണയത്തിലെ മൂന്നാഴ്ച നീണ്ട ഇടവേള അവസാനിച്ചതിന് ശേഷം, ഇത് പെട്രോള്‍ വിലയിലെ 16-ാമത്തെ വര്‍ധനയും ഡീസല്‍ വിലയിലെ 19-ാമത്തെ വര്‍ദ്ധനയുമാണ്. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും പെട്രോള്‍ വില നിലവില്‍ ലിറ്ററിന് 100 രൂപ നിരക്കിന് മുകളിലാണെങ്കിലും കേരളം, മധ്യപ്രദേശ്, രാജസ്ഥാന്‍, ഒഡീഷ, ആന്ധ്രാപ്രദേശ്, തെലങ്കാന, ഗുജറാത്ത്, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ബീഹാര്‍, കര്‍ണാടക, ലഡാക്ക് എന്നിവയുള്‍പ്പെടെ ഒരു ഡസന്‍ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഡീസല്‍ വിലയും ആ നില മറികടന്നു.

Photo Courtesy : Google/ images are subject to copyright

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൽ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.