സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വരുന്ന മൂന്ന് മണിക്കൂറില്‍ പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നീ ജില്ലകളില്‍ ഇടിയോട് കൂടിയ അതിശക്തമായ മഴയ്ക്കാണ് സാധ്യത. 60 കിലോ മീറ്റര്‍ വരെ വേഗതിയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റുമുണ്ടായേക്കുമെന്നാണ് വിവരം. കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി കാണാതായ 17 പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ഇടുക്കി കൊക്കയാറിലും കോട്ടയം കൂട്ടിക്കലിലുമാണ് ഇന്നലെ ഉരുള്‍പൊട്ടലുണ്ടായത്. കൂട്ടിക്കലില്‍ ഒന്‍പത് പേരെയും കൊക്കയാറില്‍ എട്ട് പേരെയുമാണ് കണ്ടെത്താനുള്ളത്. കൊക്കയാറില്‍ കാണാതായവരില്‍ അഞ്ച് കുട്ടികളും ഉള്‍പ്പെടുന്നു. കോട്ടയം മണിമലയാറില്‍ ജലനിരപ്പ് ഉയരുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നു. മണിമലയാര്‍ ഉള്‍പ്പടെ ഒറ്റപ്പെട്ട പോയ പ്രദേശങ്ങളില്‍ ഹെലിക്കോപ്റ്ററില്‍ ഭക്ഷണം എത്തിക്കും. ആലപ്പുഴയില്‍ അപ്പര്‍ കുട്ടനാടും പ്രളയ ഭീതിയിലാണ്. തലവടി, എടത്വ, വിയ്യപുരം എന്നീ മേഖലകളില്‍ ജല നിരപ്പ് ഉയര്‍ന്നു. ഓതറ, ഇടനാട്, മംഗലം, മുളക്കഴ ഭാഗങ്ങളില്‍ വീടുകളില്‍ വെള്ളം കയറി.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൽ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

