വയനാട്, കോഴിക്കോട് ജില്ലകളില്‍ കനത്ത മഴ.
വയനാട്, കോഴിക്കോട് ജില്ലകളില്‍ കനത്ത മഴ. കോഴിക്കോട് മുക്കത്ത് നാലു കടകളില്‍ വെള്ളംകയറി ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി. റോഡുകളില്‍ വെള്ളംപൊങ്ങിയതോടെ പലയിടങ്ങളിലും ഗതാഗതം താറുമാറായി. കോഴിക്കോട് ജില്ലയിലെ പല ഭാഗത്തും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. കാരശ്ശേരി തോട്ടക്കാട് ഭാഗത്ത് മണ്ണിടിച്ചിലും ഉണ്ടായി. വയനാട്ടിലും കനത്ത മഴ തുടരുന്നു. കാസര്‍കോട് മരുതോം മലയോര ഹൈവേയ്ക്ക് സമീപം വനത്തില്‍ ഉരുള്‍പ്പൊട്ടി. ആളപായമില്ല. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. റോഡിന് ഇരുവശവുമുള്ള സ്ലാബുകള്‍ തകര്‍ന്നു വീഴുകയും മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെടുകയും ചെയ്തിട്ടുണ്ട്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൽ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

