മുംബൈയിലെ ലഹരി ഉപയോഗം നടന്ന ആഢംബര കപ്പലിലെ പൂള്പാര്ട്ടി, കൊക്കൈൻ, ഹാഷിഷ്, എം ഡിഎം എ ഉൾപ്പെടെയുള്ള നിരോധിതമയക്കുമരുന്നുകൾ പിടികൂടി.
മുംബൈയിലെ ലഹരി ഉപയോഗം നടന്ന ആഢംബര കപ്പലിലെ പൂള്പാര്ട്ടി ഒരുക്കിയത് ഫാഷന് ടി.വി. മൂന്ന് ദിവസം നീണ്ടു നില്ക്കുന്ന സംഗീത പരിപാടിയാണ് കപ്പലില് ആസൂത്രണം ചെയ്തത്. ബോളിവുഡ്, ഫാഷന്, ബിസിനസ്സ് വ്യവസായത്തില് നിന്നുള്ള നിരവധിപ്പേർ പാര്ട്ടിയില് പങ്കെടുത്തിരുന്നു. ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിക്കാണ് ആഢംബര കപ്പല് കോറിഡിലിയ മുംബൈ തീരത്ത് നിന്ന് യാത്ര തിരിച്ചത്. ‘ക്രേ ആര്ക്ക്’ എന്ന പേരിലാണ് ഫാഷന് ടി.വി പരിപാടി ഒരുക്കിയത്. മിയാമിയില് നിന്നുള്ള ഡി.ജെ സതാന് കോലേവ്, ബുല്സിയ ബ്രോണ്കോട്ട്, ദീപേഷ് ശര്മ്മ എന്നിവരുടെ പരിപാടികള് ആദ്യദിവസമുണ്ടാവുമെന്നായിരുന്നു നോട്ടീസില് അറിയിച്ചിരുന്നത്. ആറ് ലക്ഷം രൂപവരെയാണ് പ്രവേശന ഫീസായി ഈടാക്കിയിരുന്നു. രഹസ്യവിവരത്തെത്തുടർന്ന് യാത്രക്കാരെന്ന വ്യാജേന ഉദ്യോഗസ്ഥർ കപ്പലിൽ കയറിപ്പറ്റുകയായിരുന്നു. കൊക്കൈൻ, ഹാഷിഷ്, എം ഡിഎം എ ഉൾപ്പെടെയുള്ള നിരോധിതമയക്കുമരുന്നുകൾ പിടികൂടി. സംഭവത്തിൽ ബോളിവുഡ് നടന്റെ മകൻ ഉൾപ്പെടെ എട്ടുപേർ അറസ്റ്റിൽ.
രണ്ടാം ദിവസം ഒരു മണി മുതല് എട്ട് മണി വരെ ഐവറികോസ്റ്റില് നിന്നുള്ള ഡി.ജെ റാവോല് കെ, ഇന്ത്യയില് നിന്നുള്ള ഡി.ജെ കോഹ്റ, മൊറോക്കന് കലാകാരന് കയാസയും പരിപാടിയില് അവതരിപ്പിക്കുമെന്നാണ് അറിയിച്ചിരുന്നത്. രാത്രി വിവിധ രാജ്യങ്ങളില് നിന്നുള്ള കലാകാരന്മാര് അവതരിപ്പിക്കുന്ന സംഗീത പരിപാടിയും ഉണ്ടാവുമെന്നും നോട്ടീസിലുണ്ട്. എന്നാല്, പാര്ട്ടി തുടങ്ങി മണിക്കൂറുകള്ക്കകം തന്നെ രഹസ്യവിവരത്തെ എന്.സി.ബി സംഘം കപ്പല് റെയ്ഡ് ചെയ്യുകയായിരുന്നു.
https://twitter.com/otvnews/status/1444505725619752960?s=20
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൽ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

