വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ മ​ല​പ്പു​റം പൊ​ലീ​സ്​ 10.9 കി​ലോ​ഗ്രാം ക​ഞ്ചാ​വ്​ പി​ടി​കൂ​ടി.

വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ മ​ല​പ്പു​റം പൊ​ലീ​സ്​ 10.9 കി​ലോ​ഗ്രാം ക​ഞ്ചാ​വ്​ പി​ടി​കൂ​ടി.

വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ മ​ല​പ്പു​റം പൊ​ലീ​സ്​ 10.9 കി​ലോ​ഗ്രാം ക​ഞ്ചാ​വ്​ പി​ടി​കൂ​ടി. ര​ണ്ട്​ വാ​ഹ​ന​ത്തി​ലെ ആ​റു​പേ​രി​ല്‍ നി​ന്നാ​ണ്​ ഇ​ത്ര​യും ക​ഞ്ചാ​വ്​ ക​ണ്ടെ​ടു​ത്ത​ത്. തൃ​ശൂ​ര്‍ കൊ​ട​ക​ര ചെ​മ്പു​ച്ചി​റ അ​ണ​ലി​പ​റ​മ്ബി​ല്‍ എ.​ആ​ര്‍. വി​ഷ്​​ണു (29), കൊ​ട​ക​ര ചെമ്പു​ച്ചി​റ ഉ​മ്മ​ല​പ​റ​മ്പിൽ യു.​എ​സ്. വി​ഷ്​​ണു (28), വ​ര​ന്ത​ര​പ്പി​ള്ളി മാ​​പ്രാ​ണ​ത്തു​കാ​ര​ന്‍ ബ​ട്​​സ​ണ്‍ ആ​ന്‍​റ​ണി (26), തൃ​ശൂ​ര്‍ ആ​മ്പ​ല്ലൂ​ര്‍ ചെ​റു​വാ​ള്‍ വീ​ട്ടി​ല്‍ സി.​യു. വി​ഷ്​​ണു (27), മ​ണ്ണാ​ര്‍​ക്കാ​ട്​ ചെ​ത്ത​ല്ലൂ​ര്‍ ചോ​ല​മു​ഖ​ത്ത്​ മു​ഹ​മ്മ​ദ്​ സാ​ലി (35), ക​ണ്ണൂ​ര്‍ ത​ളി​പ്പ​റ​മ്പ് ​ വെ​ള്ളോ​റ ക​ണ്ട​ക്കീ​ല്‍ വീ​ട്ടി​ല്‍ കെ. ​നൗ​ഷാ​ദ്​ (37) എ​ന്നി​വ​രെ​യാ​ണ്​ മ​ല​പ്പു​റം ഇ​ന്‍​സ്​​പെ​ക്​​ട​ര്‍ ​േജാ​ബി തോ​മ​സിൻറെ നേ​തൃ​ത്വ​ത്തി​ലു​ള​ള സം​ഘം പി​ടി​കൂ​ടി​യ​ത്.

ഞാ​യ​റാ​ഴ്​​ച വൈ​കീ​ട്ട്​ മ​ല​പ്പു​റം മു​ണ്ടു​പ​റ​മ്പ് ​ ബൈ​പാ​സി​ല്‍ തൃ​ശൂ​ര്‍ ഭാ​ഗ​ത്തു​നി​ന്ന്​ ര​ണ്ട്​ കാ​റു​ക​ളി​ലാ​യി എ​ത്തി​യ സം​ഘ​ത്തെ സം​ശ​യ​ത്തെ തു​ട​ര്‍​ന്ന്​ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ്​ പി​ടിയിലാ​യ​ത്. കാ​റി​ല്‍ ക​ഞ്ചാ​വ്​ ക​ട​ത്തു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തിൻറെഅ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ക​ഞ്ചാ​വ്​ കൈ​മാ​റു​ന്ന​തി​ന്​ വേ​ണ്ടി​യാ​ണോ സം​ഘം എ​ത്തി​യ​തെ​ന്നും പൊ​ലീ​സ്​ അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ആ​ന്ധ്ര​യി​ല്‍ നി​ന്നാ​ണ്​ ക​ഞ്ചാ​വ്​ കൊ​ണ്ടു​വ​ന്ന​ത്. അ​റ​സ്​​റ്റി​ലാ​യ​വ​രെ തി​ങ്ക​ളാ​ഴ്​​ച കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Photo Courtesy : Google/ images are subject to copyright

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൽ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.