കെഎസ്ആര്‍ടിസി ജീവനക്കാര്‍ ആഹ്വാനം ചെയ്തിരുന്ന പണിമുടക്ക് ആരംഭിച്ചു.
ശമ്പളപരിഷ്കരണം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ആഹ്വാനം ചെയ്തിരുന്ന പണിമുടക്ക് ആരംഭിച്ചു. ഇടത് അനുകൂലയൂണിയനും ബിഎംഎസും വെള്ളിയാഴ്ചയും, കോണ്‍ഗ്രസ് അനുകൂല യൂണിയന് ശനിയാഴ്ച രാത്രി വരെ 48 മണിക്കൂറുമാണ് പണിമുടക്കുന്നത്.കഴിഞ്ഞദിവസം രാത്രി യൂണിയന് നേതാക്കളുമായി മന്ത്രി ആന്റണി രാജു നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഇടത് വലത്, ബിഎംഎസ് യൂണിയനുകള്‍ സംയുക്തമായി സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നതിനാല്‍ ബസ് സര്‍വ്വീസ് പൂര്‍ണമായും തടസപ്പെട്ടേക്കും. എന്നാല്‍ സമരത്തെ നേരിടാന്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ജോലിക്ക് ഹാജരാകാത്തവരുടെ വേതനം ഇവരുടെ ശമ്പളത്തില്‍ നിന്ന് പിടിക്കും.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona