കോതമംഗലം മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ വന്‍ തീപിടിത്തം.
കോതമംഗലം മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ വന്‍ തീപിടിത്തം. കാത്തിരിപ്പുകേന്ദ്രത്തിന്റെ മുകള്‍ നിലയിലാണ് തീ പടര്‍ന്നു പിടിച്ചത്. ഇന്ന് പുലര്‍ച്ചെ ആറുമണിയോടെയാണ് അപകടമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തീപിടിത്തത്തില്‍ ലക്ഷങ്ങളുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഫയര്‍ഫോഴ്‌സിന്റെ രണ്ട് യൂണിറ്റുകളെത്തിയാണ് തീ കെടുത്തിയത്. പുലര്‍ച്ചെയായതിനാലും കാത്തിരിപ്പുകേന്ദ്രത്തില്‍ ആളുകളുണ്ടാകാത്തതിനാലും അപകടത്തില്‍ ആളപായവും പരിക്കും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പരിസരത്ത് നിരവധി കെട്ടിടങ്ങള്‍ ഉണ്ടെങ്കിലും മുകളിലത്തെ നിലയായതിനാല്‍ മറ്റ് കെട്ടിടങ്ങളിലേയ്ക്ക് തീ പടര്‍ന്നില്ല.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

