പെഗാസസ് ഗ്ലോബൽ ലിമിറ്റഡിന്റെ ബാനറിൽ റോയ് മണപ്പള്ളിൽ സംവിധാനം ചെയ്യുന്ന ‘തൂലിക’യുടെ ചിത്രീകരണം ആരംഭിച്ചു.

പെഗാസസ് ഗ്ലോബൽ ലിമിറ്റഡിന്റെ ബാനറിൽ  റോയ് മണപ്പള്ളിൽ സംവിധാനം ചെയ്യുന്ന ‘തൂലിക’യുടെ ചിത്രീകരണം ആരംഭിച്ചു.

പെഗാസസ് ഗ്ലോബൽ ലിമിറ്റഡിന്റെ ബാനറിൽ റോയ് മണപ്പള്ളിൽ കഥയും തിരക്കഥയും ഗാനങ്ങളുമെഴുതി സംവിധാനം ചെയ്യുന്ന ‘തൂലിക’ എന്ന ചിത്രത്തിന്റെ ചിത്രീകരണം കോഴഞ്ചേരിയിൽ പുരോഗമിക്കുന്നു.
ജനിസിസ് ഇന്റർനാഷണലാണ് ചിത്രത്തിന്റെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്.
മാത്യൂസ് ജോൺ, അഞ്ജലി പുളിക്കൽ എന്നിവരാണ് ചിത്രത്തിലെ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ ടോണി, മോഹൻ അയിരൂർ, സംവിധായകൻ ജോഷി മാത്യു, വഞ്ചിയൂർ പ്രവീൺകുമാർ, ബ്രൈറ്റ് സാം റോബിൻസ്, ജോയ് ജോൺ ആന്റണി, ഹരിശ്രീ യൂസഫ്, ടോം ജേക്കബ്, രാജീവ് റോഷൻ, സജീവ് ബാലകൃഷ്‌ണൻ, ഊർമിള ഉണ്ണി, ദേവിചന്ദന, സിന്ധു വേണുഗോപാൽ, അനീഷ ജോൺ , ഷിബു ആറന്മുള തുടങ്ങിയവരും അഭിനയിക്കുന്നു.

ഭാര്യ ശാലിനിയുടെ പേരിൽ കഥകൾ എഴുതുന്ന ശരചന്ദ്രമേനോൻ എന്ന സാഹിത്യകാരന്റെ ജീവിത കഥയാണ് തൂലികയുടെ ഇതിവൃത്തം. ഭർത്താവിന്റെ രചനകളിലൂടെ ശാലിനി മേനോൻ സാഹിത്യ രംഗത്തു ഏറെ പ്രശസ്തി നേടുന്നു. ഇതോടനുബന്ധിച്ച് ദാമ്പത്യ ജീവിതത്തിൽ ഉണ്ടാകുന്ന അസ്വാരസ്യങ്ങൾ കാരണം ശരചന്ദ്രമേനോൻ സ്വന്തം വീട് വിട്ടിറങ്ങുന്നതോടെ കഥയുടെ ഗതി മാറുന്നു. സ്വന്തം പേരിൽ കഥകൾ എഴുതി പ്രസിദ്ധീകരിക്കുന്നതിന് ശ്രമിക്കുന്ന മേനോന് സാഹിത്യരംഗത്തു അറിയപ്പെടാത്ത ആളായതുകൊണ്ട് തന്റെ രചനകൾ പ്രസിദ്ധീകരിക്കുവാൻ കഴിയാതെ പോകുന്നു. പുതിയ കഥകൾ എഴുതി കിട്ടുവാൻ തന്റെ അടുക്കൽ എത്തുന്നവർക്ക് മുൻപിൽ ശാലിനി നിസ്സഹായയായി നിൽക്കേണ്ടി വരുന്നു. പിന്നീട് ഉണ്ടാകുന്ന ദുരന്തങ്ങൾ കഥയ്ക്ക് കൂടുതൽ പിരിമുറുക്കം നൽകുന്നു. ഭാവതീവ്രമായ മുഹൂർത്തങ്ങൾ നിറഞ്ഞ കഥയിൽ പ്രണയവും ഹാസ്യവും എല്ലാം ഒത്തുചേർന്ന് ശ്രദ്ധേയമായ ഒരു ചിത്രമായി ‘തൂലിക’ ഒരുക്കുന്നതിനാണ് സംവിധായകൻ ശ്രമിക്കുന്നത്.

സംവിധായകൻ തന്നെ രചിച്ച ഹൃദ്യമായ ആറു ഗാനങ്ങൾ ചിത്രത്തിന് ഏറെ മനോഹാരിത നൽകുന്നു. ലിപ്സൺ സംഗീതം നൽകിയ ഗാനങ്ങൾ കെ.ജി. മാർക്കോസ്, രമേശ് മുരളി, അലോഷ്യസ്, ജെനി എന്നിവരാണ് ആലപിക്കുന്നത്.’തൂലിക’യുടെ ഛായാഗ്രഹണം രാജേഷ് പീറ്ററും ചിത്രസംയോജനം ഡീജോ പി. വർഗ്ഗീസും നിർവഹിക്കുന്നു . ബ്രൈറ്റ് സാം റോബിൻസ് (പ്രൊജക്ട് ഡിസൈൻ) , പട്ടണം റഷീദ് (മേക്കപ്പ്), കൃഷ്ണരാജ് മേലാറ്റൂർ, ജോസഫ് പി.ഒ (കല), കൻസി സിബി (വസ്‌ത്രാലങ്കാരം) , സാം കടമ്മനിട്ട (പശ്ചാത്തല സംഗീതം) , ബിവിൻ സാം (പ്രൊഡക്ഷൻ കൺട്രോളർ), അരുൺ ഷാജി (ടെക്‌നിക്കൽ കോർഡിനേഷൻ) , ജിനീഷ് മാത്യു, തബ്ഷീർ കറുപ്പംതൊടി (പ്രൊഡക്ഷൻ മാനേജർമാർ), ചെറിയാൻ കിടങ്ങന്നൂർ (സഹസംവിധാനം) , അഡ്വ. സജീവ് കരളകം, ലിബിൻ ദേവസ്യ (സംവിധാന സഹായികൾ) തുടങ്ങിയവരാണ് മറ്റു അണിയറ ശിൽപ്പികൾ.

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ ഈ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona                  

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.