സമരം കടുപ്പിച്ച് പി ജി ഡോക്ടര്മാര്.
അത്യാഹിതവിഭാഗം ഉള്പ്പെടെ ബഹിഷ്കരിച്ചാണ് സമരം. പത്ത് ദിവസമായി പ്രതിഷേധം തുടരുന്ന പി ജി ഡോക്ടര്മാര് വെള്ളിയാഴ്ച സ്പെഷാലിറ്റി, സൂപ്പര് സ്പെഷാലിറ്റി എന്നിവിടങ്ങളിലെ ഐസിയു, അത്യാഹിതവിഭാഗം, ലേബര് റൂം ഡ്യൂട്ടികള് ബഹിഷ്കരിച്ചു. കോവിഡ് ജോലികള് മാത്രമാണ് ചെയ്തത്. വിവിധ മെഡിക്കല് കോളജുകളിലായി രണ്ടായിരത്തിലധികം പി ജി ഡോക്ടര്മാര് പ്രതിഷേധത്തില് പങ്കെടുത്തു. സര്ക്കാര് തീരുമാനങ്ങളില് പ്രതീക്ഷയര്പ്പിച്ച് ഒരുവിഭാഗം പി ജി ഡോക്ടര്മാര് സമരത്തില് പങ്കെടുക്കുന്നില്ല. അതിനിടെ, സമരക്കാര് കോളജ് ഹോസ്റ്റല് ഒഴിയണമെന്ന സര്ക്കുലര് മെഡിക്കല് കോളജ് പ്രിന്സിപ്പല്മാര് പിന്വലിച്ചു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

