ഡൽഹിയിൽ ​ ആശങ്കപടര്‍ത്തി ഡോക്ടര്‍മാരിലും കോവിഡ് വ്യാപനം രൂക്ഷമാകുന്നു.

ഡൽഹിയിൽ ​ ആശങ്കപടര്‍ത്തി ഡോക്ടര്‍മാരിലും  കോവിഡ് വ്യാപനം രൂക്ഷമാകുന്നു.

ഡൽഹിയിൽ ​ കോവിഡ്​ കേസുകള്‍ കുത്തനെ കുതിച്ചുയരുന്ന സാഹചര്യത്തില്‍ ആശങ്കപടര്‍ത്തി ഡോക്ടര്‍മാരിലും വ്യാപനം രൂക്ഷമാകുന്നു.

ഒരാഴ്ചയ്ക്കിടെ ഡല്‍ഹിയിലെ സഫ്ദര്‍ജങ്​ ആശുപത്രിയിലെ 23 ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരെല്ലാം ചെറിയ രോഗലക്ഷങ്ങളോടെ സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണ്. ‘നിലവില്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല. ഡോക്ടര്‍മാര്‍ സ്വയം നിരീക്ഷണത്തിലാണ്’-ആശുപത്രിയിലെ സീനിയര്‍ ഡോക്ടര്‍ അറിയിച്ചു. കുറച്ച്‌ ദിവസങ്ങളായി ഡല്‍ഹിയില്‍ കോവിഡ്​ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഇന്നലെ നഗരത്തില്‍ 4,099 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറില്‍ പോസിറ്റിവിറ്റി നിരക്ക് 6.46 ശതമാനമായി ഉയര്‍ന്നു. ‘കോവിഡ് കേസുകള്‍ അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും, എന്നാല്‍ ആളുകളെ ആശുപത്രിയില്‍ പ്രവേശിക്കത്തക്ക വിധത്തിലുള്ള ഗുരുതര പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ലെന്നും, സ്ഥിതി നിയന്ത്രണവിധേയമാണെന്നും’ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ പറഞ്ഞു. വര്‍ദ്ധിച്ചുവരുന്ന ഒമിക്രോണ്‍ കേസുകളുടെ പശ്ചാത്തലത്തില്‍ ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി (ഡിഡിഎംഎ) ചൊവ്വാഴ്ച യോഗം വിളിച്ചിട്ടുണ്ട്. കൂടുതല്‍ നിയന്ത്രണങ്ങളും ജാഗ്രതാ നിര്‍ദ്ദേശങ്ങളും യോഗത്തില്‍ തീരുമാനിക്കും.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.