എംഎല്എ കെ.ബി. ഗണേഷ് കുമാറിനെതിരെ ആയുര്വേദഡോക്ടര്മാരുടെ സംഘടനകള് രംഗത്ത്
എംഎല്എ കെ.ബി. ഗണേഷ് കുമാറിനെതിരെ ആയുര്വേദഡോക്ടര്മാരുടെ സംഘടനകള് രംഗത്ത്.
കഴിഞ്ഞ ദിവസം കൊല്ലം തലവൂര് ഗവണ്മെന്റ് ആശുപത്രി വൃത്തിഹീനമാണെന്ന് ചൂണ്ടിക്കാട്ടി ഡോക്ടര്മാരെ എംഎല്എ ശകാരിച്ചിരുന്നു. ഈ സംഭവത്തിന് മറുപടിയുമായി കേരള സ്റ്റേറ്റ് ആയുര്വേദ മെഡിക്കല് ഓഫീസേഴ്സ് അസോസിയേഷനും കേരള ഗവണ്മെന്റ് ആയുര്വേദ മെഡിക്കല് ഓഫീസേഴ്സ് ഫെഡറഷനും രംഗത്തെത്തിയിരിക്കുന്നത്. 40 കിടക്കകളുള്ള ആശുപത്രിയില് ഒരു സ്വീപ്പര് തസ്തിക മാത്രമാണുള്ളതെന്നും എഴുപത് വയസ്സുള്ളയാള് ജോലിയില് നിന്നും വിരമിക്കുകയും ഈ ഒഴിവ് ഇതുവരെ നികത്തിയിട്ടില്ലെന്ന് സംഘടന ആരോപിക്കുന്നു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

