നമ്പര്‍ 18 ഹോട്ടല്‍ പോക്‌സോ കേസ്- ഗുരുതര ആരോപണങ്ങളുമായി അഞ്ജലി റീമദേവ്

നമ്പര്‍ 18 ഹോട്ടല്‍ പോക്‌സോ കേസ്- ഗുരുതര ആരോപണങ്ങളുമായി അഞ്ജലി റീമദേവ്

മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ വീണ്ടും ആരോപണവുമായി നമ്പര്‍ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്‌സോകേസ് പ്രതി അഞ്ജലി റിമാദേവ്.
താന്‍ പുറത്തുവിട്ട പുതിയ വീഡിയോയിലൂടെ അഞ്ജലി റീമദേവ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ്. തന്നെ അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും രാഷ്ട്രീയ നേതാവ് ഉള്‍പ്പടെ ആറ് പേരാണ് എല്ലാത്തിനും പിന്നിലെന്നും അഞ്ജലി വീഡിയോയിലൂടെ പറഞ്ഞു.
ഹോട്ടല്‍ ഉടമ റോയ് വയലാട്ടിനോടുള്ള പകയാണ് എല്ലാത്തിനും പിന്നില്‍. തന്നെ എന്തിനാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് അറിയില്ല. റോയിയെ കുടുക്കാനാണ് തന്നെ വലിച്ചിഴയ്ക്കുന്നത്. പരാതിക്കാരിയുടെ ഉദ്ദേശം അറിയില്ല. തന്നെ കുടുക്കാന്‍ ശ്രമിക്കുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ കൃത്യമായ സ്ഥലങ്ങളില്‍ എത്തിച്ചിട്ടുണ്ട്. എന്നെങ്കിലും തന്നെ മരിച്ച നിലയില്‍ കണ്ടിട്ടുണ്ടെങ്കില്‍ അത് ആത്മഹത്യയായി കാണരുത്. അത് കൊലപാതകമായിരിക്കും. ഈ വീഡിയോ തന്റെ മരണമൊഴിയായി സ്വീകരിക്കണമെന്നും അഞ്ജലി പറയുന്നു.

Photo Courtesy : Google/ images are subject to copyright       

കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.