ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ ആന നെടുങ്കമുവ രാജ ഇനി ഓർമ്മ
ഏഷ്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയ ആനയായ നെടുങ്കമുവ രാജ ചരിഞ്ഞു. 10.5 അടിയാണ് ആനയുടെ ഉയരം. ശ്രീലങ്കയിലെ പ്രധാനപ്പെട്ട ഉത്സവമായ എസലകാലത്ത് ദളദ മാലിഗാവ ബുദ്ധക്ഷേത്രത്തിലെ ദന്താവശിഷ്ടം ഒരു സ്വര്ണപേടകത്തിലാക്കി ആനപ്പുറത്തേറ്റി എഴുന്നള്ളിക്കും ഇതിനായി തിരഞ്ഞെടുക്കപ്പെട്ട ആനകൂടിയായിരുന്നു നെടുങ്കമുവ രാജ. ശ്രീലങ്കയുടെ ദേശീയ സുരക്ഷ ലഭിച്ചിരുന്ന ആനകളില് ഒന്നാണ് നെടുങ്കമുവ രാജ. ലോകം മുഴുവന് നിരവധി ആരാധകരാണ് ഈ ആനക്ക് ഉള്ളത്. കര്ണാടകയിലാണ് നെടുങ്കമുവ രാജയുടെ ജനനം.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

