കെ എസ് ആർ ടി സി ബസിൽ അധ്യാപികയ്ക്ക് നേരെ ലൈംഗിക അതിക്രമം
കോഴിക്കോട് സ്വദേശിനിയായ അധ്യാപികയ്ക്കാണ് മോശം അനുഭവം ഉണ്ടായത്. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടക്കുള്ള യാത്രക്കിടെയാണ് സംഭവം. പരാതിപ്പെട്ടിട്ടും ബസ് കണ്ടക്ടർ ഗൗരവമായി എടുത്തില്ലെന്നും കണ്ടക്ടർ വേദനിപ്പിച്ച് സംസാരിച്ചെന്നും അധ്യാപിക പറയുന്നു. ഇയാൾക്കെതിരെ കെ എസ് ആർ ടി സിക്കും പൊലീസിനും പരാതി നൽകുമെന്നും അവർ കൂട്ടിച്ചേർത്തു. അതിക്രമത്തേക്കാൾ മുറിവേൽപ്പിച്ചത് കണ്ടക്ടറുടെ പെരുമാറ്റമാണെന്നും മാനസിക ആഘാതത്തിൽ നിന്ന് മോചിതയായില്ലെന്നും അധ്യാപിക പറയുന്നു. കണ്ടക്ടർക്ക് എതിരായ പരാതി അന്വേഷിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പ്രതികരിച്ചു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൽ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

