കൊലപാതകക്കുറ്റത്തിന് കേസ് എടുത്തതിന് പിന്നാലെ സ്വകാര്യ ആശുപത്രിയിയിലെ ഗൈനക്കോളജിസ്റ്റ് ആത്മഹത്യ ചെയ്തു.

കൊലപാതകക്കുറ്റത്തിന് കേസ് എടുത്തതിന് പിന്നാലെ സ്വകാര്യ ആശുപത്രിയിയിലെ ഗൈനക്കോളജിസ്റ്റ് ആത്മഹത്യ ചെയ്തു.

കൊലപാതകക്കുറ്റത്തിന് കേസ് എടുത്തതിന് പിന്നാലെ സ്വകാര്യ ആശുപത്രിയിയിലെ ഗൈനക്കോളജിസ്റ്റ് ആത്മഹത്യ ചെയ്തു. ചൊവ്വാഴ്ച ഡോക്ടര്‍ക്കെതിരെ പൊലീസ് കേസ് എടുത്തതിന് പിന്നാലെയാണ് 42കാരിയായ അര്‍ച്ചന ശര്‍മ ആത്മഹത്യ ചെയ്തത്. രാജസ്ഥാനിലെ ദൗസയിലാണ് സംഭവം. ഞായറാഴ്ച രാത്രി 22കാരിയെ പ്രസവവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചിരുന്നു. അമിത രക്തസ്രാവത്തെ തുടര്‍ന്ന് യുവതി മരിച്ചു. ഇതിന് കാരണം ഡോക്ടറുടെ അശ്രദ്ധയാണെന്ന് ആരോപിച്ച്‌ യുവതിയുടെ കുടുംബം രംഗത്ത് എത്തിയിരുന്നു. ഇവര്‍ ഡോക്ടര്‍ക്കെതിരെ പൊലിസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഡോക്ടര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുത്തു. ഡോക്ടറുടെ മരണത്തെ തുടര്‍ന്ന് ജയ്പൂരിലെയും ദൗസയിലെയും ഡോക്ടര്‍മാര്‍ സമരം പ്രഖ്യാപിച്ചു. ഡോക്ടറുടെ മരണത്തിന് കാരണമായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ഡോക്ടര്‍മാരുടെ ആവശ്യം. സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് പ്രതിപക്ഷ ഉപനേതാവ് രാജേന്ദ്ര റാത്തോഡ് പറഞ്ഞു. ആരോഗ്യമന്ത്രിയുടെ നിര്‍ദേശവും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടെയും നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഡോക്ടര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുത്തതെന്ന് അദ്ദേഹം പറഞ്ഞു. ഇതേ തുടര്‍ന്നാണ് ഡോക്ടര്‍ ജീവനൊടുക്കിയത്. സര്‍ക്കാരിന്റെ അനാസ്ഥയാണ് ഇത് തെളിയിക്കുന്നത്. കുറ്റക്കാരായ പൊലീസുകാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്നും രാജേന്ദ്ര റാത്തോഡ് പറഞ്ഞു.

Photo Courtesy : Google/ images are subject to copyright

കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൽ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.