ദിലീപിന്റെ ഹര്ജ്ജി ഹൈക്കോടതി തളളി
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് തുടരന്വേഷണം റദ്ദാക്കണമെന്ന നടന് ദിലീപിന്റെ ഹര്ജ്ജി ഹൈക്കോടതി തള്ളി.ജസ്റ്റിസ് സൗഭര് ഇടപ്രകത്തിന്റെ ബെഞ്ചാണ് ഹര്ജ്ജി തള്ളിയത്. അന്വേഷണ ഉദ്യോഗസ്ഥര്ക്ക് തുടരന്വേഷണവുമായി മുന്നോട്ട് പോകാമെന്നും ഏപ്രില്15നകം അന്വേഷണ റിപ്പോര്ട്ട് സമര്പ്പിക്കണമെന്നുമാണ് കോടതി നിര്ദ്ദേശം നല്കിയിരിക്കുന്നത്. തുടരന്വേഷണത്തിന് മൂന്ന് മാസം സമയം വേണമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആവശ്യം. തനിക്കെതിരായ ആരോപണങ്ങള് നിലനില്ക്കില്ലെന്നും വ്യാജതെളിവുകള് തയാറാക്കിയെന്നുമായിരുന്നു ദിലീപിന്റെ വാദം.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

