റെയില്‍പാത മുറിച്ച് കടക്കുമ്പോള്‍ ട്രെയിന്‍ ഇടിച്ച് യുവാവിന്റെ കൈ അറ്റു
ആലുവയില്‍ റെയില്‍പാത മുറിച്ച് കടക്കുമ്പോള്‍ ട്രെയിന്‍ ഇടിച്ച് യുവാവിന്റെ കൈ അറ്റു. തമിഴ്‌നാട് വിലുപുരം സ്വദേശി ലക്ഷ്മിപതി(50) യുടെ വലത് കൈ ആണ് മുറിഞ്ഞ് പോയത്. പുളിഞ്ചുവട് ഭാഗത്ത് റെയില്‍പാത മുറിച്ച് കടക്കുമ്പോള്‍ തൃശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ജനശദാബ്ദിയാണ് ഇടിച്ചത്. ചോര വാര്‍ന്ന് കിടന്ന ഇയാളെ റെയില്‍വെ പോലീസ് ആശുപത്രിയിലെത്തിച്ചു. റെയില്‍പാതയില്‍ വളവുള്ള ഭാഗമായതിനാല്‍ പുളിഞ്ചുവട് ഭാഗത്ത് റെയില്‍വെ ലൈന്‍ മുറിച്ച് കടക്കുന്നത് സ്ഥിരം അപകടത്തിന് കാരണമാകാറുണ്ട്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

