സ്ത്രീകള് സംസ്കാരത്തിനനുസരിച്ചുള്ള വസ്ത്രങ്ങള് മാത്രം ധരിക്കണം – തമിഴിസൈ സൗന്ദരരാജന്
സ്ത്രീകള് ഗ്ലാമറസ് വസ്ത്രങ്ങള് ഒഴിവാക്കി, സംസ്കാരത്തിനനുസരിച്ചുള്ളവ മാത്രം ധരിക്കണമെന്ന് തെലങ്കാന ഗവര്ണറും പുതുച്ചേരി ലഫ്. ഗവര്ണറുമായ തമിഴിസൈ സൗന്ദരരാജന്. തമിഴിസൈ സൗന്ദരരാജന്റെ പരാമര്ശത്തിനെതിരെ വ്യാപക വിമര്ശനമാണ് ഇപ്പോള് ഉയര്ന്നുകൊണ്ടിരിക്കുന്നത്. സ്ത്രീകള് ഗ്ലാമറസ് വസ്ത്രങ്ങള് ഒഴിവാക്കി, സംസ്കാരത്തിനനുസരിച്ചുള്ളവ മാത്രം ധരിക്കണമെന്ന പരാമര്ശമാണ് വിമര്ശനത്തിന് വഴിവച്ചത്. ആകര്ഷകമായ വസ്ത്രങ്ങള് ധരിക്കുന്ന സ്ത്രീകള് ചിലര്ക്ക് ബുദ്ധിമുട്ടായേക്കുമെന്നും മറ്റുള്ളവരുടെ ശ്രദ്ധ ആകര്ഷിക്കാനായി പ്രശ്നങ്ങള് സൃഷ്ടിക്കരുതെന്നും ലോക വനിതാ ദിനത്തില് നടന്ന സംവാദ പരിപാടിയില് തമിഴിസൈ പറഞ്ഞിരുന്നു. ഇതിനെതിരെ സമൂഹമാധ്യമങ്ങളില് അടക്കം വിമര്ശനം ഉയര്ന്നു. സ്ത്രീകളെ ശാക്തീകരിക്കേണ്ട ആള്തന്നെ കുറ്റക്കാരാക്കുന്ന രീതിയിലാണ് പ്രസംഗിച്ചതെന്നാണ് പ്രധാന വിമര്ശനം.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

