ആന്ധ്രയില് കെമിക്കല് ഫാക്ടറിയില് തീപിടുത്തം – ആറ് മരണം
ആന്ധാപ്രദേശിലെ ഏലൂരില് കെമിക്കല് ഫാക്ടറിയിലുണ്ടായ തീപിടുത്തത്തില് ആറ് പേര് മരിച്ചു. 12 പേര്ക്ക് ഗുരുതരമായി പൊളളലേറ്റു. പോറസ് ലാബ്സ് ലിമിറ്റഡ് എന്ന കെമിക്കല് ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. പശ്ചിമ ഗോദാവരി ജില്ലയിലെ അക്കിറെഡ്ഡിഗുഡെമിലാണ് ലാബ് സ്ഥിതി ചെയ്യുന്നത്. ബുധനാഴ്ച രാത്രി വൈകിയാണ് തീപിടിത്തമുണ്ടായതെന്നാണ് റിപ്പോര്ട്ട്. രാത്രി ഷിഫ്റ്റില് ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് അപകടത്തില്പ്പെട്ടത്. തൊഴിലാളികളില് ഭൂരിഭാഗവും ബിഹാറില് നിന്നുള്ളവരാണെന്നാണ് കരുതുന്നത്. നൈട്രിക് ആസിഡ്, മോണോമീഥൈന് എന്നിവയുടെ ചോര്ച്ചയാണ് തീപിടുത്തത്തിന് കാരണമെന്ന് ഏലൂര് എസ്പി രാഹുല് ദേവ് ശര്മ പറഞ്ഞതായി മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

