ആറു വയസ്സുകാരന് ഇരുചക്രവാഹനത്തില് മത്സരയോട്ടം നടത്തി, പിതാവിനെതിരേ കേസ്സെടുത്തു
നിയമങ്ങള് കാറ്റില് പറത്തി ആറു വയസ്സുകാരന് ഇരുചക്രവാഹനത്തില് മത്സരയോട്ടം നടത്തി. പിതാവിനെതിരേ കേസ്സെടുത്തു. പാലക്കാട് കൊടുമ്പില് ഈ 17,18 തീയതികളില് നടക്കുന്ന മഡ് റെയിസിന് മുന്നോടിയായിട്ടാണ് 6 വയസ്സുകാരന് മത്സരം പരിശീലനം നടത്തിയത്. പാലക്കാട് ടൗണ് സൗത്ത് പൊലീസ് കുട്ടിയുടെ രക്ഷിതാവിന് എതിരെ കേസെടുത്തു. തൃശൂര് കാട്ടൂര് സ്വദേശി ഷാനവാസ് അബ്ദുള്ളക്കെതിരെയാണ് കേസ്. എന്നാല് ടോയ് ബൈക്കിലാണ് കുട്ടി പരിശീലനം നടത്തിയതെന്നാണ് പിതാവും ബന്ധുക്കളും പറയുന്നത്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

