ഇ പി ജയരാജന് എല്ഡിഎഫ് കണ്വീനറാകും
ഇ പി ജയരാജനെ എല്ഡിഎഫ് കണ്വീനറാക്കാന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില് ധാരണയായി. നിലവില് കണ്വീനറായിരുന്ന എ വിജയരാഘവന് സിപിഎം പൊളിറ്റ് ബ്യൂറോയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് ഇ പി ജയരാജനെ മുന്നണി നേതൃത്വത്തിലേക്ക് കൊണ്ടുവരാന് സിപിഎം നേതൃയോഗം തീരുമാനിച്ചത്. പുതിയ കണ്വീനര് സംബന്ധിച്ച ചര്ച്ചകളില് മുന്മന്ത്രിയും കേന്ദ്രകമ്മിറ്റി അംഗവുമായ എ കെ ബാലന്റെ പേരും ഉണ്ടായിരുന്നു. എന്നാല് ഭൂരിഭാഗം പേരും ഇ പി ജയരാജനെ പിന്തുണയ്ക്കുകയായിരുന്നു. എ വിജയരാഘവന് പൊളിറ്റ് ബ്യൂറോയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില് പ്രവര്ത്തനം ഡല്ഹിയിലേക്ക് മാറ്റേണ്ടിവരും. ഇതുകൊണ്ടാണ് പുതിയ കണ്വീനറെ നിശ്ചയിച്ചത്. നിലവില് സിപിഎം കേന്ദ്ര കമ്മറ്റി അംഗമായാണ് ഇ.പി. ജയരാജന് പ്രവര്ത്തിച്ചുവരുന്നത്. എസ്എഫ്ഐയിലൂടെ പൊതുരംഗത്ത് എത്തിയ ഇദ്ദേഹം ഡിവൈഎഫ്ഐയുടെ പ്രഥമ അഖിലേന്ത്യാ പ്രസിഡന്റ് ആയിരുന്നു. ദീര്ഘകാലം സിപിഎം കണ്ണൂര് ജില്ല സെക്രട്ടറിയായും തൃശ്ശൂര് ജില്ലാസെക്രട്ടറിയുടെ ചുമതലയിലും പ്രവര്ത്തിച്ചു. കര്ഷകസംഘം സംസ്ഥാന പ്രസിഡന്റ്, ദേശാഭിമാനി ജനറല് മാനേജര് എന്നീ ചുമതലകളിലും ഇ പി ജയരാജന് പ്രവര്ത്തിച്ചിട്ടുണ്ട്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

