എലിസബത്ത് രാജ്ഞിക്ക് 96ാം പിറന്നാള്
96ാം പിറന്നാള് ആഘോഷിച്ച് എലിസബത്ത് രാജ്ഞി. നോര്ഫോക്കിലെ സാന്ഡ്രിംഗം എസ്റ്റേറ്റിലായിരുന്നു ഇത്തവണ പിറന്നാള് ആഘോഷങ്ങള് നടന്നത്. രാജകുടുംബാംഗങ്ങള്ക്ക് പുറമേ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് ഉള്പ്പെടെയുള്ള പ്രമുഖര് രാജ്ഞിയ്ക്ക് ആശംസകള് നേര്ന്നു. അതേ സമയം, ജൂണിലെ രണ്ടാം ശനിയാഴ്ചയാണ് രാജ്ഞിയുടെ പിറന്നാള് ബ്രിട്ടണില് ഔദ്യോഗികമായി ആഘോഷിക്കുന്നത്. ഇത്തവണ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള് തുടങ്ങുന്ന ജൂണ് 2ന് മിലിട്ടറി പരേഡോടെ പിറന്നാള് ആഘോഷവും നടക്കും. താന് അധികാരത്തിലെത്തിയതിന്റെ 70 വാര്ഷിക ദിനത്തിലും രാജ്ഞി, ഭര്ത്താവ് ഫിലിപ്പ് രാജകുമാരന് ഏറെ പ്രിയപ്പെട്ട സാന്ഡ്രിംഗം എസ്റ്റേറ്റില് തന്നെയായിരുന്നു ചെലവഴിച്ചത്. ഏറ്റവും കൂടുതല് കാലം ബ്രിട്ടിഷ് രാജസിംഹാസനത്തിലിരുന്ന വ്യക്തിയെന്ന റെക്കോഡ് എലിസബത്ത് രാജ്ഞിയ്ക്കാണ്. ജൂണില് രാജ്ഞിയുടെ ഭരണത്തിന്റെ പ്ലാറ്റിനം ജൂബിലി വിപുലമായ പരിപാടികളോടെ ആഘോഷിക്കും.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

