എസ്എസ്എൽസി മൂല്യനിർണ്ണയം മേയ് 11 മുതൽ

എസ്എസ്എൽസി മൂല്യനിർണ്ണയം മേയ് 11 മുതൽ

എസ് എസ് എൽ സി പരീക്ഷയുടെ മൂല്യനിർണ്ണയം മേയ് 11 മുതൽ 27 വരെ നടക്കും. മൂല്യനിർണ്ണയ ക്യാംപിൽ ഒരു ദിവസം 80 മാർക്കിന്റെ പരീക്ഷയുടെ 24 ഉത്തരക്കടലാസുകളും 40 മാർക്കിന്റെ പരീക്ഷയുടെ 36 ഉത്തരക്കടലാസുകളുമാണ് ഒരാൾ നോക്കേണ്ടത്. 2 സെഷനുകളിലായി 6 മണിക്കൂറാണ് ഒരു ദിവസത്തെ മൂല്യനിർണ്ണയം. മുഴുവൻ സമയവും മൂല്യനിർണ്ണയത്തിനായി വിനിയോഗിക്കണമെന്നും വേഗത്തിൽ പൂർത്തിയാക്കി പുറത്തിറങ്ങി കൂട്ടം കൂടുന്നവരുടെ പേരുകൾ നടപടിക്കായി ക്യാംപ് ഓഫീസർ റിപ്പോർട്ട് ചെയ്യണമെന്നും സർക്കുലറിൽ നിർദ്ദേശമുണ്ട്. മൂല്യനിർണ്ണയത്തിനു പെൻസിൽ മാത്രമേ ഉപയോഗിക്കാവൂ. എസ് എസ് എൽ സി പരീക്ഷയുടെ അതേ ഘടന തന്നെയാണ് പ്ലസ് ടു പരീക്ഷയ്ക്കുമെങ്കിലും പ്ലസ്ടു മൂല്യനിർണ്ണയത്തിനുള്ള പേപ്പറുകളുടെ എണ്ണം ഇത്തവണ ഗണ്യമായി വർദ്ധിപ്പിച്ചിട്ടുണ്ട്. പ്ലസ് ടുവിന് 80 മാർക്കിന്റെ പരീക്ഷയുടെ 34 പേപ്പറുകളും 30 മാർക്കിന്റെ പരീക്ഷയുടെ 50 പേപ്പറുകളുമാണു നോക്കേണ്ടത്. അദ്ധ്യാപകർ താൽപര്യം പ്രകടിപ്പിച്ചാൽ യഥാക്രമം 75, 51 പേപ്പറുകൾ വരെ നൽകാമെന്നും നിർദ്ദേശമുണ്ട്.

Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക്
ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും
കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ്
അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ
തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.