എ.​കെ.ആന്‍റണി വ്യാഴാഴ്ച ഡല്‍ഹി വിടും

എ.​കെ.ആന്‍റണി വ്യാഴാഴ്ച ഡല്‍ഹി വിടും

കേ​ന്ദ്ര​മ​ന്ത്രി​യും കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​സ​മി​തി അം​ഗ​വും 1985 മു​ത​ല്‍ രാ​ജ്യ​സ​ഭാം​ഗ​വും ആ​യി പ​തി​റ്റാ​ണ്ടു​ക​ളു​ടെ ത​ട്ട​ക​മാ​യി​രു​ന്ന ഡ​ല്‍​ഹി​യോ​ടു വി​ട​ചൊ​ല്ലി എ.​കെ.ആ​ന്‍റ​ണി വ്യാ​ഴാ​ഴ്ച കേ​ര​ള​ത്തി​ലേ​ക്കു താ​മ​സം മാ​റ്റു​ന്നു. ഭാ​ര്യ എ​ലി​ബ​ത്തും ആ​ന്‍റ​ണി​ക്കൊപ്പം തി​രു​വ​ന​ന്ത​പു​ര​ത്തെ വീ​ട്ടി​ലേ​ക്കു താ​മ​സ​ത്തി​നെ​ത്തും.കോ​ണ്‍ഗ്ര​സ് സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പു പൂ​ര്‍​ത്തി​യാ​കു​ന്ന​തു​വ​രെ​യെ​ങ്കി​ലും വ​ര്‍​ക്കിം​ഗ് ക​മ്മി​റ്റി​യം​ഗ​മാ​യി ആ​ന്‍റ​ണി തു​ട​രും.നി​ല​വി​ല്‍ പാ​ര്‍​ട്ടി അ​ച്ച​ട​ക്കസ​മി​തി ത​ല​വ​നാ​ണ്.കോ​ണ്‍ഗ്ര​സ് ത​ല​പ്പ​ത്ത് എ​ല്ലാ സ​മി​തി​ക​ളി​ലും അം​ഗ​മാ​യ ആ​ന്‍റ​ണി പാ​ര്‍​ട്ടി​യി​ലെ ഏ​റ്റ​വും സ്വീ​കാ​ര്യ​നും അ​ഴി​മ​തി​ര​ഹി​ത മു​ഖ​വു​മാ​ണ്.സ​ജീ​വരാ​ഷ്‌ട്രീയ​ത്തി​ല്‍നി​ന്നു വി​ര​മി​ക്കു​ന്പോ​ഴും കേ​ര​ള​ത്തി​ലെ കോ​ണ്‍ഗ്ര​സി​നോ​ടൊ​പ്പം തു​ട​ര്‍​ന്നും പൂ​ര്‍​ണ​മ​ന​സോ​ടെ ഉ​ണ്ടാ​കു​മെ​ന്ന് ആ​ന്‍റ​ണി പ​റ​ഞ്ഞു.തീ​ര്‍​ത്തും ഒ​ഴി​വാ​ക്കാ​നാ​കാ​ത്ത കാ​ര്യ​ങ്ങ​ള്‍​ക്കു മാ​ത്ര​മാ​കും ഇ​നി ഡ​ല്‍​ഹി യാ​ത്ര.ആ​രോ​ഗ്യ​കാ​ര​ണ​ങ്ങ​ളും ഡ​ല്‍​ഹി​യി​ല്‍ തീ​വ്ര ത​ണു​പ്പും ചൂ​ടും അ​ന്ത​രീ​ക്ഷ മാ​ലി​ന്യ​വും അ​ട​ക്ക​മു​ള്ള കാ​ര​ണ​ങ്ങ​ള്‍ നാ​ട്ടി​ലേ​ക്കു തി​രി​കെ പ​റി​ച്ചുന​ടാ​ന്‍ 81-കാ​ര​നാ​യ ആ​ന്‍റ​ണി​യെ പ്രേ​രി​പ്പി​ച്ചു.മു​ഖ്യ​മ​ന്ത്രി​യാ​യും കെ​പി​സി​സി അ​ധ്യ​ക്ഷ​നാ​യും ഏ​റെ വ​ര്‍​ഷം നി​റ​ഞ്ഞു​നി​ന്ന തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള തി​രി​ച്ചു​വ​ര​വ് ആ​ന്‍റ​ണി ഏ​താ​നും വ​ര്‍​ഷം മുമ്പേ തീ​രു​മാ​നി​ച്ചി​രു​ന്നു.രാ​ജ്യ​സ​ഭ​യി​ലേ​ക്ക് ഇ​നി പ​രി​ഗ​ണി​ക്കേ​ണ്ട​തി​ല്ലെ​ന്ന് ഒ​രു വ​ര്‍​ഷം മു​ന്പേ കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യെ അ​റി​യി​ച്ചു. ഇ​തേ​ത്തുട​ര്‍​ന്നാ​ണ് ആ​ന്‍റ​ണി​യു​ടെ ഒ​ഴി​വി​ല്‍ ജെ​ബി മേ​ത്ത​ര്‍​ക്കു ന​റു​ക്കു വീ​ണ​ത്.ഏ​പ്രി​ല്‍ ആ​ദ്യം രാ​ജ്യ​സ​ഭാ കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​ക്കി​യ ആ​ന്‍റ​ണി വീ​ട് ഒ​ഴി​യാ​നും ത​ന്‍റെ വീ​ട്ടു​സാ​ധ​ന​ങ്ങ​ള്‍ തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​ന്തം വീ​ട്ടി​ലേ​ക്കു മാ​റ്റാ​നുമുള്ള ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി.ഇ​ന്ത്യ​യി​ല്‍ ഏ​റ്റ​വും നീ​ണ്ട​കാ​ലം പ്ര​തി​രോ​ധ​മ​ന്ത്രി​യെ​ന്ന റി​ക്കാ​ര്‍​ഡും കേ​ര​ള​ത്തി​ലെ ഏ​റ്റ​വും പ്രാ​യം​കു​റ​ഞ്ഞ മു​ഖ്യ​മ​ന്ത്രി​യെ​ന്ന റി​ക്കാ​ര്‍​ഡും ആ​ന്‍റ​ണി​ക്കാ​ണ്.മൂ​ന്നു​ത​വ​ണ മു​ഖ്യ​മ​ന്ത്രി​യാ​യ ആ​ന്‍റ​ണി ഇ​ട​ക്കാ​ല​ത്ത് കേ​ന്ദ്ര സി​വി​ല്‍ സ​പ്ലൈ​സ് മ​ന്ത്രി​യു​മാ​യി​രു​ന്നു.

Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.