ഡൽഹിയിൽ കോവിഡ് വൈറസ് വ്യാപനം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്
ഡൽഹിയിൽ കോവിഡ് വൈറസ് വ്യാപനം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. തുടര്‍ച്ചയായി രണ്ടാം ദിവസവും മുന്നൂറിലധികം കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇത് ആശങ്കയുളവാക്കുന്നതാണ്. വെള്ളിയാഴ്ച ഡല്‍ഹിയില്‍ മുന്നൂറിലധികം പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് ബാധിച്ച മരണങ്ങള്‍ ഒന്നും ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.95 ശതമാനം ആണ്. എന്നാല്‍ ജനുവരി 14 – ന് ഡല്‍ഹിയില്‍ 30.6 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തിയിരുന്നു. ഇത് വൈറസിന്റെ മൂന്നാം തരംഗത്തിനിടയില്‍ ഉണ്ടായ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു. ഡല്‍ഹിയിലെ ആകെ പോസിറ്റീവ് കേസുകളുടെ 18.68 ലക്ഷം ആണ്. 26,158 പേരാണ് കൊവിഡ് ബാധിച്ച് ഡല്‍ഹിയില്‍ ഇതുവരെ മരിച്ചത്. ഡല്‍ഹിയിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി മുന്‍കരുതല്‍ ഡോസുകള്‍ വിതരണത്തിന് തയ്യാറെടുക്കുകയാണ്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാം വരവിൽ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചതും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

