ദേശീയ സെമിനാറില് പങ്കെടുക്കുമെന്ന കെ വി തോമസിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് എന്സിപി അധ്യക്ഷന് പി സി ചാക്കോ
വിലക്കുകള് തള്ളി സിപിഎം പാര്ട്ടി കോണ്ഗ്രസിൻറെ ഭാഗമായുള്ള ദേശീയ സെമിനാറില് പങ്കെടുക്കുമെന്ന കെ വി തോമസിന്റെ തിരുമാനത്തെ സ്വാഗതം ചെയ്ത് എന്സിപി അധ്യക്ഷന് പി സി ചാക്കോ. വിഷയത്തെ വിശാലഅര്ത്ഥത്തില് കാണണം.കോണ്ഗ്രസ് നേതൃത്വത്തിന്റേത് സങ്കുചിത കാഴ്ചപ്പാടാണ്. കമ്മ്യൂണിസ്റ്റ് വിരുദ്ധ ഫോബിയയാണ് കോണ്ഗ്രസ് നേതൃത്വത്തിന്. ശശി തരൂരിന് കെ വി തോമസിന്റേത് പോലെ ഒരു തീരുമാനം എടുക്കാന് കഴിഞ്ഞില്ല. താനും തോമസ് പറഞ്ഞ പല കാര്യങ്ങളിലും അനുഭവസ്ഥനാണെന്നും പി സി ചാക്കോ പറഞ്ഞു. രാഷ്ട്രീയ ഭിന്നതകള് രാജ്യം കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ഈ സമയത്ത് മാറ്റിവച്ച് ഒന്നിച്ചു പ്രവര്ത്തിക്കണമെന്നും അവരുടെ പാര്ട്ടിയില് ചേരാനല്ല സിപിഎം തന്നെ ക്ഷണിച്ചതെന്നും എം കെ സ്റ്റാലിനൊപ്പം സെമിനാറില് പങ്കെടുക്കാനാണെന്നുമായിരുന്നു തോമസ് വിശദീകരിച്ചത്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

