നടി സോനം കപൂറിന്റെ വീട്ടില് മോഷണം- ദമ്പതികള് പിടിയില്
നടി സോനം കപൂറിന്റെ വീട്ടില് നിന്ന് 2.41 കോടിയുടെ സ്വത്ത് കവര്ന്ന കേസില് ദമ്പതികള് പിടിയില്. നടി സോനം കപൂറിന്റെ ഡല്ഹിയിലെ വസതിയില് മോഷണം നടത്തിയവരെ പിടികൂടി. വീട്ടില് ജോലി ചെയ്യുന്ന ഹോം നഴ്സായ അപര്ണ റൂത്ത് വില്സണ്, അപര്ണയുടെ ഭര്ത്താവ് നരേഷ് കുമാര് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സോനം കപൂറിന്റെ ഭര്ത്താവ് ആനന്ദ് അഹുജയുടെ അമ്മയെ ശിശ്രൂഷിക്കുന്നതിനു വേണ്ടിയാണ് അപര്ണ റൂത്ത് ഇവിടെ ജോലി ചെയ്തിരുന്നത്. അപര്ണയുടെ ഭര്ത്താവ് നരേഷ് ഷകര്പൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തില് അക്കൗണ്ടന്റാണ്. ഡല്ഹി പോലീസ് ക്രൈം ബ്രാഞ്ചും ഡല്ഹി സ്പെഷ്യല് സ്റ്റാഫ് ബ്രാഞ്ച് അംഗങ്ങളും സരിത വിഹാറില് ചൊവ്വാഴ്ച രാത്രി നടത്തിയ റെയ്ഡിലാണ് അപര്ണയും ഭര്ത്താവും ഭര്ത്താവും പിടിയിലായത്. എന്നാല് തൊണ്ടിമുതല് കണ്ടെത്താനായിട്ടില്ല. തുടരന്വേഷണം നടക്കുന്നുണ്ടെന്നും നടിയുടെ അമൃത ഷെര്ഗില് മാര്ഗിലെ വീട്ടിലുള്ളവരെ മുഴുവന് ചോദ്യം ചെയ്തുകഴിഞ്ഞതായും പോലീസ് അറിയിച്ചു. തുഗ്ലക്ക് റോഡ് പോലീസ് സ്റ്റേഷനില് നിന്ന് ഡല്ഹി സ്പെഷ്യല് സ്റ്റാഫ് ബ്രാഞ്ച് കേസ് ഏറ്റെടുക്കുകയായിരുന്നു. ഇതിനൊപ്പം തന്നെ ക്രൈം ബ്രാഞ്ചും ഇതേ കേസ് അന്വേഷിക്കുന്നുണ്ട്. ഫെബ്രുവരി 11 നാണ് മോഷണം നടന്നത്. 2.4 കോടി രൂപയും വിലപിടിപ്പുള്ള ആഭരണങ്ങളുമാണ് മോഷ്ടിച്ചത്. മോഷണം നടന്ന് രണ്ടാഴ്ചക്ക് ശേഷം ഫെബ്രുവരി 23 നാണ് സോനവും കുടുംബവും പരാതി നല്കിയതെന്ന് പൊലീസ് പുറത്തു വിട്ട പത്രക്കുറിപ്പില് പറയുന്നു. നിലവില് ഭര്ത്താവ് ആനന്ദ് അഹൂജയോടൊപ്പം ലണ്ടനിലാണ് സോനം കപൂര് കഴിയുന്നത്. ആനന്ദ് അഹൂജയുടെ മാതാപിതാക്കളായ ഹരീഷ് അഹൂജ, പ്രിയ അഹൂജ, മുത്തശ്ശി സര്ള അഹൂജ എന്നിവരാണ് താമസിക്കുന്നത്. സര്ള അഹൂജ പണവും ആഭരണങ്ങളും സൂക്ഷിച്ച ബാഗാണ് നഷ്ടപ്പെട്ടത്. ബാഗില് ഏകദേശം 1.41 കോടി രൂപയും ആഭരണങ്ങളുമാണ് ഉണ്ടായിരുന്നത്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

