ന​ടി കാ​വ്യാ മാ​ധ​വ​നെ ക്രൈം​ബ്രാ​ഞ്ച് സം​ഘം ഇന്ന് ചോദ്യം ചെയ്യും

ന​ടി കാ​വ്യാ മാ​ധ​വ​നെ ക്രൈം​ബ്രാ​ഞ്ച് സം​ഘം  ഇന്ന് ചോദ്യം ചെയ്യും
ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ആ​ക്ര​മി​ച്ച കേ​സി​ലെ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ടി കാ​വ്യാ മാ​ധ​വ​നെ ക്രൈം​ബ്രാ​ഞ്ച് സം​ഘം ഇന്ന് ചോദ്യം ചെയ്യും. ആ​ലു​വ പോ​ലീ​സ് ക്ല​ബി​ല്‍ എ​ഡി​ജി​പി എ​സ്. ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ചേ​ര്‍​ന്ന ഉ​ന്ന​ത​ത​ല​യോ​ഗ​ത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.
​ ചെന്നൈയിലായിരുന്ന കാവ്യ ഇന്നലെ രാത്രി ആലുവയിലെ വീട്ടില്‍ എത്തിയെങ്കിലും അന്വേഷണ സംഘം ചോദ്യം ചെയ്യുന്ന കാര്യത്തില്‍ വ്യക്തത വരുത്തിയിരുന്നില്ല. നേ​ര​ത്തെ വീ​ട്ടി​ലെ​ത്തി ചോ​ദ്യം ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കാ​വ്യ ക്രൈം​ബ്രാ​ഞ്ചി​ന്‍റെ നോ​ട്ടീ​സി​ന് മ​റു​പ​ടി ന​ല്‍​കി​യെ​ങ്കി​ലും നി​ര​സി​ക്കു​ക​യാ​യി​രു​ന്നു. നി​യ​മോ​പ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​തി​യ തീ​രു​മാ​നം. കേ​സി​ല്‍ കാ​വ്യ​യു​ടെ പ​ങ്ക് സൂ​ചി​പ്പി​ക്കും വി​ധം പു​റ​ത്തു​വ​ന്ന ശ​ബ്ദ​സ​ന്ദേ​ശ​ങ്ങ​ളി​ല്‍ വ്യ​ക്ത​ത വ​രു​ത്തു​ക​യാ​ണ് ചോ​ദ്യം​ചെ​യ്യ​ലി​ന്‍റെ ല​ക്ഷ്യം. ദി​ലീ​പി​ന്‍റെ സ​ഹോ​ദ​ര​ന്‍ അ​നൂ​പ്, സ​ഹോ​ദ​രി ഭ​ര്‍​ത്താ​വ് സു​രാ​ജ് എ​ന്നി​വ​രെ​യും ബു​ധ​നാ​ഴ്ച ചോ​ദ്യം ചെ​യ്യും. രാ​വി​ലെ ആ​ലു​വ പോ​ലീ​സ് ക്ല​ബി​ല്‍ ഹാ​ജ​രാ​കാ​ന്‍ ഇ​രു​വ​ര്‍​ക്കും നോ​ട്ടീ​സ് ന​ല്‍​കി.

Photo Courtesy : Google/ images are subject to copyright       

കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.