ബസ് സ്റ്റാന്ഡുകളിലെ ശൗചാലയങ്ങളില് അധ്യാപികയുടെ ഫോണ്നമ്പറും ഇമെയില് വിലാസവും എഴുതി അപകീര്ത്തിപ്പെടുത്താന് ശ്രമിച്ച കേസില് സഹപ്രവര്ത്തകരെ അറസ്റ്റ് ചെയ്തു
ബസ് സ്റ്റാന്ഡുകളിലെ ശൗചാലയങ്ങളില് ഇവര് അദ്ധ്യാപികയെപ്പറ്റിയുള്ള പോസ്റ്ററുകള് പതിപ്പിച്ചതാണ് അറസ്റ്റിലേയ്ക്ക് നയിച്ചത്. ബണ്ട്വാളിലെ സ്വകാര്യ കോളേജിലെ ലക്ചറര് പ്രദീപ് പൂജാരി(36), കായികാദ്ധ്യാപകനായ താരാനാഥ് ബി.എസ്. ഷെട്ടി(32), കോളേജിലെ മറ്റൊരു ജീവനക്കാരനായ പ്രകാശ് ഷേണായ്(44) എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായ മൂന്ന് പ്രതികളും 58 കാരിയായ അദ്ധ്യാപികയുടെ മുന് സഹപ്രവര്ത്തകരാണ്. അദ്ധ്യാപികയെ അപകീര്ത്തിപ്പെടുത്താനായി സംസ്ഥാനത്തെ വിവിധയിടങ്ങളില് ഇവര് പോസ്റ്ററുകള് പതിച്ചിരുന്നുവെന്ന് പൊലീസ് അറിയിച്ചു. അദ്ധ്യാപികയും പ്രതികളും നേരത്തെ ബണ്ട്വാളിലെ കോളേജില് ഒരുമിച്ച് ജോലിചെയ്തിരുന്നു. നാലുവര്ഷം മുമ്പ് അദ്ധ്യാപിക മംഗളൂരുവിലെ കോളേജിലേക്ക് ഡെപ്യൂട്ടേഷനില് പോയി. കഴിഞ്ഞ ഡിസംബര് മുതലാണ് പ്രതികള് ഇവരെ ശല്യം ചെയ്ത് തുടങ്ങിയത്. ആദ്യം അപകീര്ത്തിപ്പെടുത്തുന്ന രീതിയിലുള്ള കത്തുകളാണ് വന്നത്. അദ്ധ്യാപികയുടെ ബന്ധുക്കള്ക്കും സുഹൃത്തുക്കള്ക്കുമാണ് പ്രതികള് ഇത്തരം കത്തുകള് അയച്ചിരുന്നത്. പിന്നാലെ ഫെബ്രുവരി മുതല് പരാതിക്കാരിയുടെ ഫോണിലേയ്ക്ക് ലൈംഗികച്ചുവയോടെയുള്ള അജ്ഞാത ഫോണ്വിളികള് പതിവായി വന്നുതുടങ്ങി. ഇതോടെയാണ് ഇവര് പൊലീസില് പരാതി നല്കിയത്. അശ്ലീലച്ചുവയുള്ള പോസ്റ്ററുകളിലെ ഫോണ്നമ്പര് കണ്ടാണ് പലരും അദ്ധ്യാപികയെ വിളിച്ചിരുന്നത്. പത്തുദിവസത്തിനിടെ ഏകദേശം ആയിരത്തോളം ഫോണ്വിളികളാണ് ഇവര്ക്ക് വന്നത്. ഉപദ്രവം രൂക്ഷമായതോടെ ജീവനൊടുക്കാന് വരെ ഇവര് ചിന്തിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എന്തിനുവേണ്ടിയാണ് ഇവര് അദ്ധ്യാപികയെ അപകീര്ത്തിപ്പെടുത്തിയതെന്ന കാര്യം വ്യക്തമല്ലെന്നും കേസില് അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

