മയക്കുമരുന്നും മാരകായുധങ്ങളുമായി കവര്‍ച്ചക്കെത്തിയ ആറംഗ സംഘത്തെ പൊലീസ് പിടികൂടി
മാരകായുധങ്ങളുമായി കവര്‍ച്ചക്കെത്തിയ ആറംഗ സംഘത്തെ പൊലീസ് പിടികൂടി. ഇവരില്‍നിന്ന് നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയും കണ്ടെടുത്തു. വാഹന പരിശോധനക്കിടെ നിര്‍ത്താതെ പോയ കാറിനെ പിന്തുടര്ന്ന് പിടികൂടിയപ്പോഴാണ് ആയുധങ്ങളും മയക്കുമരുന്നും അടക്കം യുവാക്കളെ പിടികൂടിയത്. മലപ്പുറം സ്വദേശികളായ കുറ്റിപ്പുറം കുളക്കാട് ദേശം വടക്കേക്കര വീട്ടില്‍ മുഹമ്മദ് ആഷിഫ് (23), കുറുമ്പത്തൂര്‍ പുന്നത്തൂര്‍ ദേശം കരിങ്ങപ്പാറ വീട്ടില്‍ ഷെഫീഖ് (28), അനന്തപുരം പട്ടര്‍നടക്കാവ് ദേശം ചെറിയാങ്കുളത്ത് വീട്ടില്‍ അബ്ദുല്‍ റഷീദ് (31), കുറുമ്പത്തൂര്‍ വെട്ടിച്ചിറ ദേശം വലിയപീടിക്കല്‍ വീട്ടില്‍ മുഹമ്മദ് മുസ്തഫ (33), ഒതുക്കുങ്ങല്‍ മറ്റത്തൂര്‍ ദേശം കാവുങ്കല്‍ വീട്ടില്‍ നിഷാദ് അജ്മല്‍ (23), കുറുമ്പത്തൂര്‍ പുന്നത്തൂര്‍ ദേശം കരിങ്ങപ്പാറ വീട്ടില്‍ അബ്ദുല്ല ആദില്‍ (20) എന്നിവരെയാണ് പിടികൂടിയത്.
വ്യാഴാഴ്ച രാവിലെ 11.30ന് എരുമപ്പെട്ടി പൊലീസ് പാഴിയോട്ടു മുറിയില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് കൈ കാണിച്ചിട്ടും ഇവര്‍ സഞ്ചരിച്ച കാര്‍ നിര്‍ത്താതെ പോയത്. കാറിനെ പിന്തുടര്ന്ന് കരിയന്നൂരില്‍ വെച്ച് തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോള്‍ ആറംഗ സംഘത്തില്‍നിന്ന് പെപ്പര്‍ സ്പ്രേ, കത്തി, 0.640 ഗ്രാം എം.ഡി.എം.എ എന്നിവ കണ്ടെടുത്തു. ഇവര്‍ കവര്‍ച്ച നടത്താനായി യാത്ര ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വടക്കാഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona