യുപി യില് ദളിത് വിദ്യാര്ത്ഥിയെക്കൊണ്ട് കാല് നക്കിച്ചു
യുപി യില് ദളിത് വിദ്യാര്ത്ഥിക്ക് നേരെ അതിക്രമം. വിദ്യാര്ഥിയെ മര്ദ്ദിക്കുകയും കാല് നക്കിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള് സാമൂഹ മാധ്യമങ്ങളില് പ്രചരിക്കുകയാണ്. റായ് ബറേലിയിലാണ് ദളിത് വിദ്യാര്ത്ഥിയെകൊണ്ട് കാല് നക്കിച്ചത്. ഏപ്രില് പത്തിനാണ് സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. പത്താം ക്ലാസ് വിദ്യാര്ഥിയെകൊണ്ടാണ് കാല് നക്കിച്ചത്. സംഭവത്തില് മുന്നാക്ക ജാതിയില്പ്പെട്ട ഏഴ് പേര്ക്കെതിരെ കേസെടുത്തു. ദളിത് വിദ്യാര്ത്ഥി പരാതി നല്കിയതിനെത്തുടര്ന്നാണ് ഏഴ് പേര്ക്കെതിരെ കേസ് എടുത്തത്. രണ്ട് മിനിറ്റ് 30 സെക്കന്റ് ദൈര്ഘ്യമുള്ള വീഡിയോയാണ് സമൂഹമാധ്യമങ്ങളില് പ്രചരിച്ചത്. ദളിത് വിദ്യാര്ത്ഥി നിലത്തിരിക്കുന്നതായാണ് വീഡിയോയിലുള്ളത്. കൈകള് ചെവിയില് പിടിച്ചിട്ടുണ്ട്. പ്രതികളിലൊരാള് മോട്ടോര്സൈക്കിളില് ഇരിക്കുന്നുണ്ട്. ദളിത് വിദ്യാര്ഥി പേടിച്ച് വിറയ്ക്കുമ്പോള് മറ്റ് പ്രതികള് ചിരിക്കുന്നതും വീഡിയോയിലുണ്ട്. താക്കൂര് എന്നതിന്റെ സ്പെല്ലിംഗ് തെറ്റിക്കാതെ പറയാനാണ് പ്രതികള് ആവശ്യപ്പെടുന്നത്. വിദ്യാര്ത്ഥി പറയുമ്പോള് ഇനി മേലില് തെറ്റിച്ച് പറയുമോ എന്ന് പ്രതികള് ആക്രോശിക്കുന്നുണ്ട്. ഉത്തര്പ്രദേശിലെ മുന്നാക്കസമുദായമാണ് താക്കൂറുകള്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

