കേരള പോസ്റ്റല്‍ സര്‍ക്കിളില്‍ 2203 ഒഴിവുകൾ; ഓണ്‍ലൈന്‍ അപേക്ഷകൾ ജൂണ്‍ അഞ്ചിനകം സമർപ്പിക്കുക
കേരള പോസ്റ്റല്‍ സര്‍ക്കിളില്‍ ആര്.എം.എസ് ഉള്‍പ്പെടെ വിവിധ ഡിവിഷനുകളിലേക്ക് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍മാരെയും അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍മാരെയും ഗ്രാമീണ്‍ ഡാക് സേവകരെയും തെരഞ്ഞെടുക്കുന്നു.
കരാറടിസ്ഥാനത്തിലുള്ള നിയമനമാണ്. 2203 ഒഴിവുകള്‍. വിജ്ഞാപനം https://indiapostgdsonline.gov.inല്‍.
യോഗ്യത: എസ്.എസ്.എല്‍.സി/തത്തുല്യം. 10ാം ക്ലാസുവരെയെങ്കിലും പ്രാദേശിക/മലയാളഭാഷ പഠിച്ചിരിക്കണം. സൈക്കിള്‍/മോട്ടോര്‍ സൈക്കിള്‍/സ്കൂട്ടര്‍ സവാരി അറിഞ്ഞിരിക്കണം. പ്രായപരിധി 18-40. സംവരണ വിഭാഗങ്ങള്‍ക്ക് ചട്ടപ്രകാരം പ്രായപരിധിയില്‍ ഇളവുണ്ട്. അപേക്ഷ ഫീസ് 100 രൂപ. പട്ടികജാതി/വര്‍ഗം, ഭിന്നശേഷിക്കാര്‍, വനിതകള്‍ എന്നീ വിഭാഗങ്ങളില്‍പെടുന്നവര്‍ക്ക് ഫീസില്ല. ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ് മുഖാന്തരം ഓണ്‍ലൈനായി ഫീസ് അടക്കാം. അപേക്ഷ https://indiapostgdsonline.gov.inല്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ജൂണ്‍ അഞ്ചു വരെ അപേക്ഷ സ്വീകരിക്കും. ഒന്നിലധികം ഡിവിഷനുകളിലേക്ക് അപേക്ഷിക്കാം.
എസ്.എസ്.എല്‍.സി/തത്തുല്യ പരീക്ഷയുടെ മാര്‍ക്കിന്റെ മെറിറ്റടിസ്ഥാനത്തിലാണ് സെലക്ഷന്. ഉയര്‍ന്ന യോഗ്യതകള്‍ക്ക് വെയ്റ്റേജില്ല. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ദിവസം നാലു മണിക്കൂറില്‍ കുറയാതെ സേവനമനുഷ്ഠിക്കണം. BPMന് 12,000 രൂപയും ABPM/ഡാക് സേവകിന് 10,000 രൂപയും വേതനവും മറ്റാനുകൂല്യങ്ങളും ലഭിക്കും.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൽ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

