കൊല്ലത്ത് ദേശീയപാതയില് വാഹനാപകടത്തില് ചവറ പഞ്ചായത്ത് പ്രസിഡന്റ് മരിച്ചു
കൊല്ലത്ത് ദേശീയപാതയില് വാഹനാപകടത്തില് ചവറ പഞ്ചായത്ത് പ്രസിഡന്റ് മരിച്ചു. ചവറ കുളങ്ങരഭാഗം ചെറു കോല് വീട്ടില് എസ് . തുളസീധരന് പിള്ള (61) ആണ് മരിച്ചത്. ഇന്നലെ രാത്രി 8.45 ന് എഎംസി ജംക്ഷന് സമീപം ആര്എസ്പി നീണ്ടകര ലോക്കല് കമ്മിറ്റി ഓഫിസിനു മുന്നിലായിരുന്നു അപകടം. ചവറയില് നിന്ന് നീണ്ടകര ഭാഗത്തേക്ക് പോകുകയായിരുന്ന തുളസീധരന് പിള്ളയുടെ ബൈക്കിനു പിന്നില് പഴനിയില് നിന്ന് തിരുവനന്തപുരത്തേക്കുള സൂപ്പര്ഫാസ്റ്റ് ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ് ബസിന്റെ പിന്ചക്രം കയറിയിറങ്ങി തല്ക്ഷണം മരിച്ചു. മൃതദേഹം കൊല്ലം ജില്ലാ ആശുപത്രി മോര്ച്ചറിയില്. ആര്എസ് പി ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗവും യു ടി യു സി സംസ്ഥാന കമ്മിറ്റിയംഗവുമാണ്. രണ്ടാം തവണയാണ് ആര്എസ്പി പ്രതിനിധിയായി ചവറ പഞ്ചായത്ത് പ്രസിഡന്റാകുന്നത്. ഭാര്യ പരേതയായ സുഭദ്രാമ്മ. മക്കള് തുഷാര, തുളസി, സുധീഷ്. മരുമകന് സന്തോഷ്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

