ചാരവൃത്തിക്ക് ഇന്ത്യന്‍ വ്യോമസേന അംഗം അറസ്റ്റിലായി
ഇന്ത്യന്‍ വ്യോമസേന അംഗത്തെ ചാരവൃത്തിക്ക് അറസ്റ്റ്റ്റ് ചെയ്തു. ദേവേന്ദ്ര ശര്‍മ എന്ന വ്യോമസേന ജവാനെയാണ് ദില്ലി പൊലീസിന്റെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ആദ്യം ഹണി ട്രാപ്പില്‍ കുടുക്കിയ ശേഷം ഇയാളില്‍ നിന്ന് വ്യോമസേനയുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിവരങ്ങള്‍ ശേഖരിക്കാന്‍ പാക് ചാര സംഘടനയായ ഐ എസ് ഐ ശ്രമിച്ചു എന്ന് ദില്ലി പൊലീസ് വ്യക്തമാക്കി. സംശയാസ്പദമായ തരത്തില്‍ ബാങ്ക് രേഖകളും ശര്‍മ്മയില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ശര്‍മ്മയുടെ ഭാര്യയുടെ അക്കൗണ്ടിലും സംശയം ജനിപ്പിക്കുന്നതരത്തിലുള്ള ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി. സംഭവത്തിന് പിന്നില്‍ പാകിസ്താന്‍ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സിന് ബന്ധമുണ്ടോ എന്നും സംശയിക്കുന്നതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

