ജപ്തിയില് മനംനൊന്ത് അഭിഭാഷകന് ജീവനൊടുക്കി
ജപ്തി ചെയ്യുമോ എന്ന ഭയത്തില് മനംനൊന്ത് അഭിഭാഷകനായ വീട്ടുടമ ജീവനൊടുക്കി. ഇരുളം മുണ്ടാട്ട് ചുണ്ടയില് ടോമി (56) ആണ് വീട്ടിനുളളില് തൂങ്ങിമരിച്ചത്. മുന് എ.പി.പി ആയിരുന്നു. ബുധനാഴ്ച വീടും പുരയിടവും ജപ്തി ചെയ്യാന് ബാങ്ക് ഉദ്യോഗസ്ഥര് എത്തിയിരുന്നു. പുല്പ്പള്ളി സൗത്ത് ഇന്ത്യന് ബാങ്കില് നിന്ന് 10 വര്ഷം മുമ്പ് 12 ലക്ഷത്തോളം രൂപ വായ്പ എടുത്തിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടര്ന്ന് പണം തിരിച്ചടക്കാനായില്ല. പലിശയും പിഴ പലിശയും അടക്കം 30 ലക്ഷത്തോളം രൂപയായിരുന്നു. കഴിഞ്ഞ ദിവസം ബാങ്ക് അധികൃതര് സ്ഥലത്തെത്തിയപ്പോള് നാട്ടുകാര് ഇടപ്പെട്ട് 4 ലക്ഷം രൂപ അടച്ചിരുന്നു. ബാക്കി തുക 10 ദിവസത്തിനകം അടയ്ക്കാമെന്ന് ഉറപ്പ് നല്കിയതിനെ തുടര്ന്ന് അധികൃതര് മടങ്ങിപ്പോയി. 7 സെന്റ് സ്ഥലമാണ് ആകെ ഉള്ളത്. ഭാര്യ പുഷ്പ. മക്കള് അനുസ്മിത, അന്ന സോന. മരുമകന് നേബല്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

