നടി ആക്രമണക്കേസിലെ അതിജീവിത വീണ്ടും സുപ്രീം കോടതിയിൽ
നടി ആക്രമണക്കേസിലെ അതിജീവിത വീണ്ടും സുപ്രീം കോടതിയിൽ. ആക്രമണത്തിനു ശേഷം പകർത്തിയ ദൃശ്യങ്ങൾ ചോർന്നോയെന്ന് പരിശോധിയ്ക്കണമെന്നാവശ്യപ്പെട്ടാണ് അതിജീവിത സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചത്. വിചാരണക്കോടതിയുടെ പക്കലുള്ള മെമ്മറി കാർഡിൽ കൃത്രിമം നടന്നോയെന്നും അന്വേഷിക്കണം. കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും കത്തില് ആവശ്യപ്പെട്ടിട്ടുണ്ട്. ദ്യശ്യങ്ങൾ പ്രചരിയ്ക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് നടി നേരത്തെയും കോടതിയെ സമീപിച്ചിരുന്നു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക്
ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും
കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ്
അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ
തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

