മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ ​മ​രി​ച്ച​ ​സം​ഭ​വ​ത്തി​ല്‍​ ​യു​വാ​വ് ​അറസ്റ്റില്‍

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ ​മ​രി​ച്ച​ ​സം​ഭ​വ​ത്തി​ല്‍​ ​യു​വാ​വ് ​അറസ്റ്റില്‍

സം​ഘ​ര്‍​ഷ​ത്തെ​ത്തു​ട​ര്‍​ന്ന് ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ ​മ​രി​ച്ച​ ​സം​ഭ​വ​ത്തി​ല്‍​ ​യു​വാ​വ് ​അറസ്റ്റില്‍.​ ​പു​റ​ക്കാ​ട് ​പ​ഞ്ചാ​യ​ത്ത് ​ഒന്‍പതാം​ ​വാ​ര്‍​ഡി​ല്‍​ ​അരയന്റെ​ പറമ്പില്‍​ ​ഗോ​കു​ലി​നെ​യാ​ണ് ​(26​)​ ​അമ്പലപ്പുഴ പോലീസ്‌ ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ ​തോ​ട്ട​പ്പ​ള്ളി​യി​ലെ​ ​കു​ട്ടി​ക​ളു​ടെ​ ​പാ​ര്‍​ക്കി​ന് ​സ​മീ​പം​ 29-​ന് ​രാ​ത്രി​യി​ലു​ണ്ടാ​യ​ ​സം​ഘ​ര്‍​ഷ​ത്തി​ലാ​ണ് ​തോ​ട്ട​പ്പ​ള്ളി​ ​പൂ​ത്തോ​പ്പി​ല്‍​ ​സു​നി(51​)​ ​മ​രി​ച്ച​ത്. സു​നി​യെ​ ​ഗോ​കു​ല്‍​ ​ഇ​ര​ട്ട​പ്പേ​ര് ​വി​ളി​ച്ച​തി​നെ ​ചൊ​ല്ലി​യു​ണ്ടാ​യ​ ​വാ​ക്കേ​റ്റ​മാ​ണ് ​സം​ഘ​ര്‍​ഷ​ത്തി​ലേ​ക്ക് ​ന​യി​ച്ച​ത്.​ ​ഗോ​കു​ല്‍​ ​പി​ടി​ച്ചു​ ​ത​ള്ളി​യ​പ്പോ​ള്‍​ ​സു​നി​ ​റോ​ഡി​ല്‍​ ​ത​ല​യി​ടി​ച്ചു​ ​വീഴുകയായിരുന്നു.​ ​വീ​ഴ്ച​യു​ടെ​ ​ആ​ഘാ​ത​ത്തി​ല്‍​ ​ര​ക്ത​സ്രാ​വ​മു​ണ്ടാ​യ​താ​ണ് ​ ​മ​ര​ണ​കാ​ര​ണ​മെ​ന്ന് ​പൊ​ലീ​സ് ​പ​റ​ഞ്ഞു. അമ്പലപ്പുഴ​ ​സി.​ഐ​ ​ദ്വി​ജേ​ഷ്,​ ​എ​സ്.​ഐ​ ​ധ​നീ​ഷ്,​ ​സി.​പി​.​ഒ​ മാ​രാ​യ​ ​ബി​ബി​ന്‍​ ​ദാ​സ്,​ ഒ.​അ​നീ​ഷ് ​എ​ന്നി​വ​ര്‍​ ​ചേ​ര്‍​ന്നാ​ണ് ​പ്ര​തി​യെ​ ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ കോ​ട​തി​യി​ല്‍​ ​ഹാ​ജ​രാ​ക്കി​യ​ ​പ്ര​തി​യെ​ ​റി​മാ​ന്‍​ഡ് ​ചെ​യ്തു.

Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.