ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ഒഴിവാക്കുന്നത് സംബന്ധിച്ച് സര്‍ക്കാരുമായി ആലോചിച്ച് തീരുമാനിക്കും – അഡ്വ.കെ.അനന്തഗോപന്‍

ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ഒഴിവാക്കുന്നത് സംബന്ധിച്ച് സര്‍ക്കാരുമായി ആലോചിച്ച് തീരുമാനിക്കും – അഡ്വ.കെ.അനന്തഗോപന്‍

ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ഒഴിവാക്കുന്നത് സംബന്ധിച്ച് സര്‍ക്കാരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അഡ്വ.കെ.അനന്തഗോപന്‍ അറിയിച്ചു. ദേവസ്വം ബോര്‍ഡിലെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന മുറയ്ക്ക് ജീവനക്കാരുടെ ശമ്പളപരിഷ്‌കരണം നടപ്പാക്കും. ദേവസ്വം ബോര്‍ഡിന്റെ സ്വത്തൊന്നും സര്‍ക്കാര്‍ എടുക്കുന്നില്ല. ദേവസ്വം ബോര്‍ഡിന്റെ നിലനില്‍പ്പിന് തന്നെ കാര്യമായി സംസ്ഥാന സര്‍ക്കാര്‍ സഹായിക്കുന്നുവെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളെ വാടക ലഭിക്കുന്ന കെട്ടിടങ്ങളാക്കി മാറ്റും. വാടകയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ക്ക് അടിയന്തിര പരിഹാരം കാണുന്നതിനായി ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ സമീപിക്കും. ദേവസ്വം ബോര്‍ഡിന്റെ വസ്തുവകകള്‍ തിരിച്ചുപിടിക്കാനുള്ള നടപടി സ്വീകരിച്ചു വരുന്നുവെന്നും അദ്ദേഹം അറിയിച്ചു. വാരണാസിയിലെ ദേവസ്വം വക ഗസ്റ്റ് ഹൗസ് നവീകരിച്ച് ഭക്തര്‍ക്കായി തുറന്നു കൊടുക്കും. ഇതുമായി ബന്ധപ്പെട്ട് വാരണാസി സന്ദര്‍ശിക്കാനും അവിടെ മലയാളികളെ ഉള്‍പ്പെടുത്തി ഉപദേശകസമിതി രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. കുടുംബേശ്വരം ക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ നേരത്തെ തന്നെ തീരുമാനം കൈക്കൊണ്ടതാണ്. ശബരിമല പതിനെട്ടാം പടിയ്ക്ക് മുകളിലായി ഹോള്‍ഡിംഗ് റൂഫ് നിര്‍മ്മിക്കും. ശബരിമലയിലെ മൂന്ന് ഗസ്റ്റ് ഹൗസുകളുടെ നവീകരണം നടത്താനും തീരുമാനിച്ചതായി പ്രസിഡന്റ് പറഞ്ഞു.

Photo Courtesy : Google/ images are subject to copyright       

കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.