സൗരവ് ഗാംഗുലിയുടെ ഭാര്യ ഡോണാ ഗാംഗുലി രാജ്യസഭയിലേക്ക്
മുന് ഇന്ത്യന് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനും ബി.സി.സി.ഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലിയുടെ ഭാര്യ ഡോണാ ഗാംഗുലിയെ രാജ്യസഭയിലെത്തിക്കാന് കേന്ദ്രസര്ക്കാര് നീക്കം തുടങ്ങിയതായി റിപ്പോര്ട്ട്. ബംഗാളില്നിന്ന് രാഷ്ട്രപതി നാമനിര്ദേശം ചെയ്ത നടി രൂപ ഗാംഗുലി, മാധ്യമപ്രവര്ത്തകന് സ്വപന് ദാസ്ഗുപ്ത എന്നിവരുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് പുതിയ റിപ്പോര്ട്ടുകള്. രാഷ്ട്രപതിയുടെ നോമിനിയായി ഡോണയെ രാജ്യസഭയിലെത്തിക്കാനാണ് നീക്കം. ഈ മാസം ആറിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സൗരവ് ഗാംഗുലിയുടെ വസതിയില് വിരുന്നിനെത്തിയിരുന്നു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയില് ഇക്കാര്യം ചര്ച്ച ചെയ്തതായി ബി.ജെ.പി നേതാക്കളെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു. പ്രശസ്ത ഒഡീസി നര്ത്തകിയായ ഡോണ ഗാംഗുലി ആറാം തിയ്യതി പ്രശസ്തമായ വിക്ടോറിയ മെമ്മോറിയലില് നൃത്തം അവതരിപ്പിച്ചപ്പോള് കാഴ്ചക്കാരനായും അമിത് ഷാ എത്തിയിരുന്നു. ഇതേസംബന്ധിച്ചു പ്രതികരിക്കാന് ഗാംഗുലിയുടെ കുടുംബം ഇതുവരെ തയ്യാറായിട്ടില്ല. എന്നാൽ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ പ്രതികരണങ്ങള് ഇത്തരമൊരു നീക്കം നടക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കുന്നതായിരുന്നു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക്
ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും
കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ്
അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ
തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

