അന്താരാഷ്ട്ര യോഗദിനം രാജ്യത്ത് 75 പ്രധാന കേന്ദ്രങ്ങളില്‍ ആഘോഷപരിപാടികള്‍ നടക്കും

അന്താരാഷ്ട്ര യോഗദിനം രാജ്യത്ത് 75 പ്രധാന കേന്ദ്രങ്ങളില്‍ ആഘോഷപരിപാടികള്‍ നടക്കും

 അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് രാജ്യത്ത് 75 പ്രധാന കേന്ദ്രങ്ങളില്‍ ആഘോഷപരിപാടികള്‍ നടക്കും. ഇന്ത്യ സ്വതന്ത്രമായിട്ട് 75 വര്‍ഷങ്ങള്‍ പിന്നിട്ട സാഹചര്യത്തിലാണ് 75 കേന്ദ്രങ്ങള്‍ തിരഞ്ഞെടുത്തത്. യോഗ മനുഷ്യരാശിക്ക് എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. കൊവിഡ് മഹാമാരിയുടെ കാലത്ത് മാനസിക, ശാരീരിക, വൈകാരിക പ്രശ്നങ്ങളില്‍നിന്നുള്ള മോചനമാണ് ഈ വര്‍ഷത്തെ യോഗാചരണത്തിന്റെ ലക്ഷ്യം. ദേശീയ യോഗദിന ആഘോഷങ്ങള്‍ പ്രധാനമന്ത്രി മോദി മൈസുരുവില്‍ ഉദ്ഘാടനം ചെയ്യും. മൈസൂര്‍ പാലസ് ഗ്രൗണ്ടിലാണ് പരിപാടി. 75 കേന്ദ്രങ്ങളിലെ ആഘോഷങ്ങള്‍ക്കും കേന്ദ്രമന്ത്രിമാര്‍ നേതൃത്വം നല്‍കും. 2015 ജൂണ്‍ 21ലാണ് അന്താരാഷ്ട്ര യോഗദിനം ആചരിച്ചുതുടങ്ങിയത്.

Photo Courtesy : Google/ images are subject to copyright       

കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona                 

                                                                                                                  

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.