കര്ക്കടക വാവുബലി ദിനമായ ഇന്ന് പിതൃക്കളുടെ സ്മരണയില് വിശ്വാസികള് ബലിതര്പ്പണം നടത്തുന്നു
കര്ക്കടക വാവുബലി ദിനമായ ഇന്ന് പിതൃക്കളുടെ സ്മരണയില് വിശ്വാസികള് ബലിതര്പ്പണം നടത്തുന്നു. പിതൃക്കള്ക്ക് വേണ്ടി ജീവിച്ചിരിക്കുന്ന മക്കളോ ബന്ധുമിത്രാദികളോ ചെയ്യുന്ന കര്മമാണ് ബലിയിടല്. മരിച്ചു പോയവര് ബലി സ്വീകരിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. കര്ക്കടക മാസത്തിലെ കറുത്ത വാവ് ദിവസമാണ് ബലി അര്പ്പിക്കുന്നത്.രണ്ട് വര്ഷത്തിന് ശേഷമാണ് കര്ക്കടക വാവുബലിക്ക് സ്നാനഘട്ടങ്ങളില് ബലിതര്പ്പണം നടത്താന് ഒരുങ്ങിയത്. കൊവിഡിനെ തുടര്ന്ന് രണ്ട് വര്ഷവും ബലിതര്പ്പണം വീടുകളിലായിരുന്നു നടത്തിയത്. ജില്ലയിലെ സ്നാനഘട്ടങ്ങളിലെല്ലാം പുലര്ച്ചെ മുതല് ബലിതര്പ്പണം ആരംഭിച്ചു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

