ആദി പമ്പ – വരട്ടാര് ജലോത്സവം സെപ്റ്റംബര് 6ന് നടക്കും
ആദി പമ്പ – വരട്ടാര് ജലോത്സവം സെപ്റ്റംബര് 6ന് നടക്കും. ആറന്മുള ശൈലിയിലുള്ള മത്സരമാണ് പള്ളിയോടങ്ങള് മാത്രം പങ്കെടുക്കുന്ന ആദി പമ്പ-വരട്ടാര് ജലോത്സവത്തിലും നടക്കുന്നത്. പൂരാട ദിനത്തിലാണ് എല്ലാവര്ഷവും ജലോത്സവം. ഇരവിപേരൂര് പഞ്ചായത്തും ജനകീയ കമ്മിറ്റിയും ചേര്ന്നാണ് ജലോത്സവം നടത്തുന്നത്. ജനകീയമായി ആദി പമ്പ – വരട്ടാര് നദി പുനരുജ്ജീവനത്തിന് തുടക്കം കുറിച്ച് 2017ലാണ് ആദ്യത്തെ ജലോത്സവം. പിന്നീട് പ്രളയത്തെ തുടര്ന്ന് ജലോത്സവം നടന്നില്ല. 2019 ല് മത്സരം നടന്നിരുന്നു. കോവിഡിനെ തുടര്ന്ന് ജലോത്സവം രണ്ട് വര്ഷമായി നടന്നിരുന്നില്ല.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

