തിരുവനന്തപുരം മെഡിക്കല് കോളജില് വൃക്ക മാറ്റിവച്ച് രോഗി മരിച്ച സംഭവം, മേധാവിക്ക് ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോര്ട്ട്
തിരുവനന്തപുരം മെഡിക്കല് കോളജില് വൃക്ക മാറ്റിവച്ച് രോഗി മരിച്ച സംഭവത്തില് നെഫ്രോളജി വകുപ്പ് മേധാവിക്ക് ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോര്ട്ട്. അന്വേഷണ റിപ്പോര്ട്ട് സര്ക്കാരിന് കൈമാറി. ചുമതലകള് നിര്വഹിച്ചില്ലെന്നും ശസ്ത്രക്രിയയ്ക്കുള്ള നിര്ദേശം നല്കിയില്ലെന്നും റിപ്പോര്ട്ടില് പറയുന്നു. മാനദണ്ഡം അനുസരിച്ചല്ല അവയവങ്ങള് കാത്തിരിക്കുന്നവരുടെ പട്ടിക പുതുക്കിയത്. രോഗിയുടെ മരണത്തിന് കാരണമായത് വൃക്ക വൈകിയതല്ലെന്നും റിപ്പോര്ട്ടില് പറയുന്നു. വകുപ്പ് മേധാവിക്കെതിരെ നടപടിയെടുക്കാനും റിപ്പോര്ട്ട് ശുപാര്ശ ചെയ്യുന്നുണ്ട്. ആരോഗ്യവകുപ്പ് പ്രിന്സിപ്പല് സെക്രട്ടറി ആശ തോമസിനായിരുന്നു അന്വേഷണ ചുമതലയുണ്ടായിരുന്നത്. തിരുവനന്തപുരം കാരക്കോണം കുമാര്ഭവനില് റിട്ട ഐടിഐ ഇന്സ്ട്രക്ടര് ജി.സുരേഷ്കുമാര് (62) ആണ് അവയവം മാറ്റിവച്ച ശേഷം മരിച്ചത്. ആലുവയില്നിന്ന് ഇരുനൂറിലേറെ കിലോമീറ്റര് വേഗത്തില് മൂന്ന് മണിക്കൂര് കൊണ്ട് എത്തിച്ച വൃക്ക വച്ചുപിടിപ്പിക്കാന് മൂന്നര മണിക്കൂര് വൈകിയതോടെയാണ് മരണം. ആലുവ രാജഗിരി ആശുപത്രിയില് ചികിത്സയിലിരിക്കെ മസ്തിഷ്കമരണം സംഭവിച്ച തൃശൂര് വരന്തരപ്പിള്ളി ചുള്ളിപ്പറമ്പില് ജിജിത്തിന്റെ (39) വൃക്കയാണ് തിരുവനന്തപുരത്ത് എത്തിച്ചത്. മുന്കൂട്ടി തീരുമാനിച്ചിരുന്ന അടിയന്തര ശസ്ത്രക്രിയയായിട്ടും പ്രോട്ടോക്കോള് പ്രകാരമുള്ള തയാറെടുപ്പുകള് നടത്തിയില്ല. ഇതേച്ചൊല്ലി നെഫ്രോളജി, യൂറോളജി ഡോക്ടര്മാര് തമ്മില് തര്ക്കമുണ്ടായി. തുടര്ന്ന് ആശുപത്രി സൂപ്രണ്ട് എത്തി സര്ജന്മാരെ വിളിച്ചു വരുത്തുകയായിരുന്നു. ശേഷമാണ് ഡയാലിസിസിനു ശേഷം സുരേഷിനെ തിയറ്ററിലെത്തിച്ചത്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

